വീട്ടിൽ തന്നെ തയ്യാറാക്കാം അമ്പലത്തിലെ അരവണപ്പായസം

About Delicious Aravana Payasam Recipe

എങ്ങനെ ഒക്കെ അരവണ പായസം ഉണ്ടാക്കിയാലും അമ്പലത്തിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ കിട്ടുന്നില്ലേ? എന്നാൽ നിങ്ങൾക്കുള്ളതാണ് താഴെ കാണുന്ന വീഡിയോ. അമ്പലത്തിൽ നിന്നും കിട്ടുന്ന അരവണപായസം ഇനി നിങ്ങൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം

Ingredients :

  • 3/4 കപ്പ് പായസം അരി
  • 500 ഗ്രാം ശർക്കര
  • 1/4 കപ്പ് പഞ്ചസാര മിഠായി (കൽക്കണ്ടം)
  • 1/2 കപ്പ് + 2 ടീസ്പൂൺ നെയ്യ്
  • 1 ടീസ്പൂൺ ഏലക്ക പൊടി
  • 1 ടീസ്പൂൺ ഉണങ്ങിയ ഇഞ്ചി പൊടി
  • 1/4 കപ്പ് തേങ്ങ കഷണങ്ങൾ
  • 1/4 കപ്പ് കശുവണ്ടി
  • / 4 കപ്പ് കറുത്ത ഉണക്കമുന്തിരി

Learn How to Make Delicious Aravana Payasam Recipe :

അതിനായി ആദ്യം തന്നെ മുക്കാൽ കപ്പ്‌ പായസം അരിയോ കുത്തരിയോ നന്നായി കഴുകി അഞ്ചു കപ്പ്‌ വെള്ളത്തിൽ വേവിച്ചെടുക്കണം. അരി വേവുന്ന സമയം കൊണ്ട് ശർക്കര ഉരുക്കി എടുക്കാം. അതിനായി അര കിലോ ശർക്കര അര കപ്പ്‌ വെള്ളത്തിൽ അലിയിച്ചെടുക്കണം. ഇതിനെ അരിച്ചെടുത്ത് വയ്ക്കാം. അരി വെന്ത് വറ്റി വരുമ്പോൾ ഇതിലേക്ക് ഈ ശർക്കര ഉരുക്കിയത് ചേർക്കാം. ഇവ നല്ലത് പോലെ യോജിച്ചതിന് ശേഷം കാൽ കപ്പ്‌ കൽക്കണ്ടം കൂടി ചേർക്കണം. എന്നാൽ മാത്രമേ അമ്പലത്തിൽ കിട്ടുന്ന അരവണയുടെ രുചി വരുകയുള്ളൂ.

ഇതിലേക്ക് കുറേശ്ശേ നെയ്യും ചേർക്കണം. മൊത്തത്തിൽ അര കപ്പ്‌ നെയ്യ് വേണം ഇതിലേക്ക് ചേർക്കാൻ. എന്നാൽ കുറേശ്ശേ ചേർത്ത് കൊടുത്താൽ മാത്രമേ രുചി ഉണ്ടാവുകയുള്ളൂ. ഇവ നന്നായി യോജിച്ചതിന് ശേഷം ഏലയ്ക്ക പൊടിച്ചതും ചുക്ക് പൊടിയും ചേർത്ത് യോജിപ്പിക്കണം. അവസാനമായി നെയ്യിൽ മൂപ്പിച്ച തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും കറുത്ത മുന്തിരിയും കൂടി ചേർത്താൽ അരവണ പായസം തയ്യാർ.

വീഡിയോയിൽ പറയുന്ന അതേ രീതിയിൽ അരവണ പായസം തയ്യാറാക്കിയാൽ ഒരു മാസം വരെ ഇത് കേട്‌ വരാതെ ഇരിക്കും. ഇനി ഇത് ഫ്രിഡ്ജിൽ വച്ചാൽ രണ്ട് മാസം വരെയും കേട് വരില്ല. എല്ലാ ചേരുവകളും അളവും പാകവും എല്ലാം തന്നെ അതിൽ വിശദമായി പറയുന്നുണ്ട്. അപ്പോൾ ഇനി അരവണ കഴിക്കാൻ കൊതി വരുമ്പോൾ വീട്ടിൽ തന്നെ തയ്യാറാക്കാമല്ലോ.

Also Read :ഒന്നാന്തരം മത്തി മുളകിട്ടത് റെസിപ്പി

സദ്യ അവിയൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ, രുചി വേറെ ലെവൽ