അച്ചാറുകളിൽ വ്യത്യസ്തനായ നാരങ്ങാ ഈന്തപ്പഴം അച്ചാർ ഇങ്ങനെ തയ്യാറാക്കി നോക്കൂ

About Dates Lemon Pickle Special

പണ്ടത്തെ അപേക്ഷിച്ച് ഒരുപാട് വെറൈറ്റി അച്ചാറുകൾ ലഭിക്കുന്ന കാലമാണ് ഇത്. ഇതെല്ലാം കടയിൽ നിന്നും വാങ്ങാതെ വീടുകളിൽ തന്നെ ഉണ്ടാക്കാൻ കഴിഞ്ഞാൽ എത്ര നല്ലതാണ് അല്ലേ. അങ്ങനെ ഒരു അച്ചാറാണ് നാരങ്ങ ഈന്തപ്പഴം അച്ചാർ. ഇത് തയ്യാറാക്കുന്ന വീഡിയോ ആണ് താഴെ കാണുന്നത്.

Ingredients Of Dates Lemon Pickle Special

  • നാരങ്ങ – ½ കിലോ (15 എണ്ണം)
  • ഈന്തപ്പഴം – 300 ഗ്രാം
  • ഉപ്പ് – 5 ടേബിൾസ്പൂൺ
  • വിനാഗിരി – 3 ടേബിൾസ്പൂൺ
  • പാചക എണ്ണ – ½ കപ്പ്
  • കടുക് – 1 ടീസ്പൂൺ
  • ഉലുവ- ½ ടീസ്പൂൺ
  • ഇഞ്ചി – ½ കപ്പ്
  • വെളുത്തുള്ളി – ½ കപ്പ്
  • പച്ചമുളക് – 5 എണ്ണം
  • കറിവേപ്പില – 2 തണ്ട്
  • മഞ്ഞൾപൊടി – ½ ടീസ്പൂൺ
  • മുളകുപൊടി – 3 ടേബിൾസ്പൂൺ
  • മുളകുപൊടി – 2 ടേബിൾസ്പൂൺ
  • പഞ്ചസാര – 3 ടേബിൾസ്പൂൺ

Learn How To Make Dates Lemon Pickle Special

ഈ അച്ചാർ തയ്യാറാക്കാനായി അരക്കിലോ പഴുത്ത നാരങ്ങ എടുക്കുക. ഇതിനെ കഴുകിയതിനുശേഷം ചെറിയ കഷണങ്ങളായി മുറിക്കണം. ഇതോടൊപ്പം 5 ടേബിൾ സ്പൂൺ ഉപ്പുംകൂടി ചേർത്ത് അരമണിക്കൂർ മാറ്റിവയ്ക്കണം. അതുപോലെതന്നെ ഈന്തപ്പഴം കുരുകളഞ്ഞ് ചെറിയ കഷണങ്ങളായി അരിയണം. 300 ഗ്രാം ഈന്തപ്പഴം ആണ് ഇതിൽ കാണിക്കുന്നത്. ഇതിലേക്ക് കുറച്ച് വിനാഗിരിയും കൂടെ ചേർത്ത് അരമണിക്കൂർ മാറ്റിവയ്ക്കുക. വിനാഗിരി ചേർക്കുന്നതിലൂടെ കുതിരുകയും ചെയ്യും നാരങ്ങയുടെ കയ്പ്പ് കുറയ്ക്കുകയും ചെയ്യും.

ഒരു ചീനച്ചട്ടിയിൽ അരക്കപ്പ് എണ്ണ ഒഴിച്ചിട്ട് കടുക് പൊട്ടിക്കുക. വെളിച്ചെണ്ണയോ നല്ലെണ്ണയോ ഉപയോഗിക്കാം. ഇതിലേക്ക് അര സ്പൂൺ ഉലുവയും കൂടി ചേർക്കാം. അതിന്റെ നിറം മാറുമ്പോൾ അരക്കപ്പ് ഇഞ്ചിയും അരക്കപ്പ് വെളുത്തുള്ളിയും അഞ്ച് പച്ചമുളക് കറിവേപ്പിലയും കൂടെ ചേർത്ത് വഴറ്റാം. അതിനുശേഷം മഞ്ഞൾപൊടിയും മുളകുപൊടിയും ആവശ്യനുസരണം ചേർത്തിട്ട് നാരങ്ങയിട്ട് യോജിപ്പിക്കാം. അതിനുശേഷം വേണം ഈന്തപ്പഴം ചേർക്കാൻ. ഈന്തപ്പഴം മുകളിലൂടെ നിരത്തിയിട്ട് മൂന്ന് മിനിറ്റ് ചെറിയ തീയിൽ അടച്ചുവയ്ക്കണം.

അതിനുശേഷം ഇത് എല്ലാം കൂടെ യോജിപ്പിച്ചിട്ട് ഒന്നും കൂടി ചെറിയ തീയിൽ മൂന്നു മിനിറ്റ് അടച്ചു വയ്ക്കണം. മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാരയും കൂടി ചേർക്കണം. നല്ല രുചികരമായ നാരങ്ങ ഈന്തപ്പഴം അച്ചാർ തയ്യാർ. ഉണ്ടാക്കിയ ഉടനെ നോക്കുമ്പോൾ മധുരവും പുളിപ്പും എല്ലാം കൂടി നിൽക്കുന്നതായി തോന്നും. എന്നാൽ അഞ്ച് ദിവസം കൊണ്ട് തന്നെ ഈ അച്ചാറിന്റെ രുചി മാറി അടിപൊളി ആവുന്നതായിരിക്കും. ചോറിന്റെ നെയ്ച്ചോറിന്റെ ബിരിയാണിയുടെ ഒപ്പം കഴിക്കാവുന്ന ഈ വ്യത്യസ്തമായ അച്ചാർ എല്ലാവരും ട്രൈ ചെയ്തു നോക്കുമല്ലോ.