കുഞ്ഞൻ ബഡ്ജെറ്റിൽ മൂന്ന് ബെഡ് റൂം 1060 സ്ക്വയർ ഫീറ്റ് വീട്

3 bedroom home:1060 സ്ക്വയർഫീറ്റിൽ മൂന്ന് ബെഡ്റൂമുകൾ ഉൾപ്പെടെ നിർമ്മിച്ച വളരെ മനോഹരമായ ഒരു വീട്. അതേ ഈ വീട് ഒരു സ്വപ്നം അല്ല ഇത് ഒരു യഥാർഥ്യം. കൊല്ലം ജില്ലയിലെ തന്നെ കുറ്റിച്ചിറ എന്നൊരു സ്ഥലത്താണ് എല്ലാ സൗകര്യങ്ങളും അടങ്ങുന്ന ആറര സെന്റ് സ്ഥലത്ത് നിർമ്മിച്ച മനോഹരമായ 3 ബെഡ്റൂമുകളോട് കൂടിയ ഈ ഒരു സുന്ദരി വീട് .വിശദമായി തന്നെ പരിചയപ്പെടാം.

1060 സ്ക്വയർ ഫീറ്റിൽ ഇന്നത്തെ കാലത്തെ എല്ലാവിധ മോഡേൺ ആൻഡ് സ്റ്റൈലിഷ് സൗകര്യങ്ങളും കൂടി ഉൾപ്പെടുത്തിയ ഈ ഒരൊറ്റ നില വീട് നിർമ്മിച്ചിട്ടുള്ളത്. വളരെ വിശാലമായ മുറ്റവും അതിനും ഒപ്പം അതോട് ചേർന്ന് ഒരു സിറ്റൗട്ടും ഈ വീട് ഭാഗമായി തന്നെ ഒരുക്കിയിരിക്കുന്നു. വീടിന്റെ പ്രധാന വാതിൽ തേക്ക് കൊണ്ടാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതാണ് വീടിന്റെ പ്രധാന ആകർഷണം. കൂടാതെ ജനാലകൾ മഹാഗണിയിലുമാണ് നിർമ്മിച്ചിട്ടുള്ളത്. കൂടാതെ അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു വിശാലമായ ലിവിങ് ഏരിയ കൂടി വീട് ഭാഗമായി സെറ്റ് ചെയ്തിട്ടുണ്ട്.

വീടിന്റെ ഭാഗമായി കയറിവരുന്ന ലിവിങ് ഏരിയയിൽ നിന്നും നമ്മൾ എല്ലാം കയറുന്ന ഭാഗത്താണ് പ്രധാനമായും സ്റ്റെയർകെയ്സ്, ഡൈനിങ് ഏരിയ എന്നിവ തയ്യാറാക്കി സെറ്റ് ചെയ്തിട്ടുള്ളത്. കാണുന്ന ആരെയും ആകർഷിക്കുന്ന ഈ സ്റ്റെയർകേസിന്‍റെ നിർമ്മാണ ഭാഗമായി ഹാൻഡ് റെയിൽ സ്റ്റീൽ,ടഫന്റ് ഗ്ലാസ് എന്നിങ്ങനെ ഒരു കോംബോയാണ് യൂസ് ചെയ്തിട്ടുള്ളത്.

ഈ വീട്ടിന് മൂന്ന് ബെഡ്റൂമുകളാണ് ഉള്ളത്. മൂന്ന് ബെഡ് റൂം ഭാഗമായിട്ടുള്ളതിൽ ഒരെണ്ണത്തിന് അറ്റാച്ച്ഡ് ബാത്റൂം സൗകര്യം കൂടി നൽകിയിട്ടുണ്ട്.കൂടാതെ മറ്റുള്ള 2 ബെഡ് റൂമുകൾക്ക് ഇടയിൽ വരുന്ന സ്പേസിലാണ് വിശാലമായ കോമൺ ബാത്റൂം കൂടി നൽകിയിട്ടുള്ളത്.ഇതും വ്യത്യസ്തയാണ്.ഇവിടെ ഒരു വാഷ് ഏരിയയും കൂടി മനോഹരമായി പാകത്തിൽ സെറ്റ് ചെയ്തു നൽകി. ഇതും ഒരു അഴകാണ്.

അതേസമയം വീടിന്റെ അടുക്കളയിലേക്ക് നമുക്ക് അടുത്തതായി നോക്കാം വിശാലമായ വിസ്ത്രിതിയിൽ മനോഹരമായ രീതിയിലാണ് വീടിന്റെ അടുക്കളയുടെ കൺസ്ട്രക്ഷൻ പണികൾ പൂർത്തീകരിച്ചിട്ടുള്ളത്. അടുക്കളയുടെ തന്നെ ഫ്ളോറിങ്ങിൽ മാറ്റ് ഫിനിഷ് ടൈലും, കൗണ്ടർ ടോപ്പിൽ ബ്ലാക്ക് ഗ്രാനൈറ്റും ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ സാധനങ്ങൾ സൂക്ഷിക്കുന്നതിന് ആവശ്യത്തിന് കബോർഡുകളും അടുക്കളയിൽ നൽകിയിട്ടുണ്ട്.

പലപ്പോഴും വീട്ടമ്മമാർ അടക്കം ഉന്നയിക്കുന്ന ഒരു പ്രശ്നമാണ് ഇത്. ഇതിനുള്ള ആശ്വാസമാണ് ആ സൗകര്യങ്ങൾ.ഒപ്പം മറ്റൊരു പ്രത്യേകതയെന്തെന്ന് വെച്ചാൽ ഒരു സെക്കൻഡ് കിച്ചണിനുള്ള ഇടവും ഇവിടെ നൽകിയിട്ടുണ്ട്.പുറമെയും പിന്നീട് അകത്തേക്കും നോക്കിയാൽ തന്നെ വളരെ മനോഹരവും വിശാലവുമായിട്ടുള്ള ഈ ഒരു വീട് പണിയാൻ ആകെ ചിലവായ തുക 19 ലക്ഷം രൂപയാണ്.Video Credit :Nishas Dream World

  • Location Of House -kollam
  • Area-1020 sqft
  • 1)Living area
  • 2)Dining area
  • 3)Bedroom+attached bathroom
  • 4)2 Bedrooms+common toilet
  • 5)Kitchen +2nd kitchen
  • 6)Staircase +open terrace

Also Read :6 സെന്റ് പ്ലോട്ടിൽ 28 ലക്ഷം രൂപക്കൊരു 1350 ചതുരശ്ര അടി മനോഹര വീട്

കേരളം തനിമയിൽ 2 ബെഡ്‌റൂം അടിപൊളി വീട്; 6 സെന്റ് പ്ലോട്ടിൽ പരമ്പരാഗത ശൈലിയിൽ നിർമ്മിക്കാൻ കഴിയുന്ന വീട്.!!