സിനിമയെ വെല്ലുന്ന ജീവിതവുമായി ശശാങ്കൻ; 10-ാം ക്ലാസില്‍ പഠനം നിര്‍ത്തി!! പീന്നിട്ട് ഒരു ഒളിച്ചോട്ടം!!….
Comedy Actor Sasankan Mayyanad Life Story.
Comedy Actor Sasankan Mayyanad Life Story
ശശിധരന്റെയും ശാരദയുടെയും മകനായി കൊല്ലം ജില്ലയിലെ മയ്യനാട് ജനിച്ചു. സംഗീത് ശശിധരൻ എന്നതാണ് ശശാങ്കന്റെ യഥാർത്ഥ നാമം. വീട്ടിൽ വിളിക്കുന്ന ശശാങ്കൻ എന്ന പേരിലാണ് കലാരംഗത്ത് അറിയപ്പെട്ടത്. ശശാങ്കന്റെ കുടുംബം ഒരു കലാകുടുംബമാണ്. അച്ഛൻ ശശിധരൻ ക്‌ളാസിക്കൽ ഡാൻസറാണ്. നൃത്തവിദ്യാലയവും ബാലെ ട്രൂപ്പുമുണ്ടായിരുന്നു. അമ്മ ശാരദ ശാസ്ത്രീയ സംഗീതമൊക്കെ പഠിച്ച ഗായികയും.
പത്താംക്ലാസ് കഴിഞ്ഞതോടെ പഠിത്തം നിർത്തിയ ശശാങ്കൻ കൂലിപ്പണിയ്ക്ക് പോകാൻ തുടങ്ങി.കൂടുതലും പെയ്ന്റിംഗ്, ആർട്ട് ഡിസൈൻ വർക്കുകൾ, അലങ്കാര ശിൽപ്പങ്ങൾ ഉണ്ടാക്കുക എന്നിവയായിരുന്നു. മിമിക്രി സ്വയം പഠിച്ചെടുത്ത ശശാങ്കൻ പിന്നീട് പ്രൊഫഷണൽ ട്രൂപ്പുകളിൽ അംഗമായി. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് വഴിയാണ് മിനി സ്ക്രീനിലെത്തുന്നത്. കോമഡിസ്റ്റാർസിൽ അവതരിപ്പിച്ച ആദ്യരാത്രി എന്ന സ്കിറ്റാണ് /ശശാങ്കനെ പ്രശസ്തനാക്കിയത്.
“2012 ലായിരുന്നു വിവാഹം. പ്രണയവിവാഹമായിരുന്നു. ഒരു ഷോപ്പിൽ വെച്ചാണ് ആനിയെ കാണുന്നത്. എന്റെ സ്റ്റേജ് പ്രോഗ്രാം ഒന്നും ആനി കണ്ടിട്ടുണ്ടായിരുന്നില്ല. വിവാഹം നടക്കുന്ന ദിവസം അവളുമായി ആദ്യം എത്തിയത് എന്റെ പ്രോഗ്രാം നടക്കുന്ന സ്റ്റേജിലേക്കാണ്. അന്ന് ആദ്യരാത്രി സീനാണ് ഞാൻ അഭിനയിച്ചത്. ജീവിതത്തതിൽ യഥാർത്ഥ ആദ്യരാത്രി നടക്കുന്ന ദിവസം അവൾ ഓഡിയന്സിന്റെ കൂട്ടത്തിലിരുന്ന് അത് കണ്ടു.
“ഇന്റർകാസ്റ്റ് വിവാഹമായിരുന്നു തങ്ങളുടേത് എന്ന് ശശാങ്കൻ പറയുന്നുണ്ട്. വീട്ടുകാരുടെ എതിർപ്പുകൾ മറികടക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയില്ല, അതിനുമുന്നേ ജീവിതത്തിൽ ഒന്നായി. ജാതകത്തിൽ വിശ്വസിക്കുന്നില്ല, മറിച്ച് മനപ്പൊരുത്തത്തിലാണ് ഞങ്ങൾ വിശ്വാസമർപ്പിക്കുന്നത് എന്നാണ് ശശാങ്കൻ പറഞ്ഞത്. കോമഡി വേദികളിൽ സ്ഥിരം വിസ്മയം തീർക്കുന്ന കലാകാരനാണ് ശശാങ്കൻ. Comedy Actor Sasankan Mayyanad Life Story. Anu Joseph.