ക്രിസ്മസിന് ബീഫിനും ചിക്കനും പകരം നമുക്ക് ഫിഷ് ബിരിയാണി ഉണ്ടാക്കി നോക്കിയാലോ
About Christmas Special Fish Biriyani
സാധാരണയായിട്ട് ബിരിയാണി എന്ന് കേൾക്കുമ്പോൾ ചിക്കൻ ബിരിയാണിയും മട്ടൻ ബിരിയാണിയും ഒക്കെയാണ് എല്ലാവരുടെയും മനസ്സിലേക്ക് വരുന്നത്. വളരെ കുറച്ചു പേർക്കാണ് ഫിഷ് ബിരിയാണി എന്ന് ഓർമ്മ വരിക. നമുക്ക് അപ്പോൾ ഇതാണ് ക്രിസ്മസിന് ഫിഷ് ബിരിയാണി ട്രൈ ചെയ്താലോ. വളരെ എളുപ്പമാണ് ഫിഷ് ബിരിയാണി ഉണ്ടാക്കാൻ ആയിട്ട്. ഇതുവരെ ഫിഷ് ബിരിയാണി തയ്യാറാക്കി നോക്കാത്തവർക്ക് വേണ്ടിയുള്ള വീഡിയോ ഇതോടൊപ്പം കൊടുത്തിട്ടുണ്ട്.
Ingredients :
- Basmati rice-3 & 1/2 cups
- Water-5 & 1/2 cups
- Ghee-2 tablespoon
- Cinnamon-2 small
- Cardamom-6 or 7
- Cloves-10
- Fennel seeds-3/4 tspn
- Coriander leaves
- Mint leaves
- Lemon juice-1 or 2 tspn
- Fish-1 kg
- Turmeric powder-1/2 tspn
- Kashmiri chilli-2 tspn
- Pepper powder-1/2 tspn
- Lemon Juice-2 tspn
- Salt
- Oil
Learn How to make Christmas Special Fish Biriyani
ആദ്യം തന്നെ മീനിന് പുരട്ടാനുള്ള മസാലയാണ് ഉണ്ടാക്കേണ്ടത്. അതിനായി ഒരു പാത്രത്തിൽ അല്പം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും മഞ്ഞൾപൊടിയും മുളകുപൊടിയും ഉപ്പും വെളിച്ചെണ്ണയും ചേർത്ത് കുഴയ്ക്കണം. ഇതിനെ മീൻ പുരട്ടിയതിനു ശേഷം എണ്ണയിലിട്ട് വറുത്ത് കോരി വയ്ക്കണം.
ഒരു പാത്രത്തിൽ എണ്ണ ചൂടാക്കിയിട്ട് അതിലേക്ക് സവാളയും പച്ചമുളകും ചേർത്ത് വഴറ്റുക. കുറച്ചൊന്നു നോക്കുമ്പോൾ തക്കാളിയും കൂടി ചേർത്ത് വഴറ്റാം. അതിനുശേഷം ഇതിലേക്ക് മുളകുപൊടിയും മല്ലിപ്പൊടിയും കുരുമുളകുപൊടിയും ഗരം മസാലയും ചേർത്ത് വഴറ്റാവുന്നതാണ്. ഇതിലേക്ക് നല്ലതുപോലെ തിളച്ച വെള്ളം ചേർക്കണം. ഇതെല്ലാം നല്ലതുപോലെ യോജിപ്പിച്ചതിനുശേഷം വേണം മീൻ കഷണങ്ങൾ ഓരോന്നായിട്ട് ഇട്ടുകൊടുക്കാൻ.
അതിനുശേഷം തവി ഉപയോഗിക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ മീന് പൊടിഞ്ഞു പോകും. കുറച്ച് അണ്ടിപ്പരിപ്പും തൈരും കൂടി ചേർത്ത് അരച്ചെടുത്ത പേസ്റ്റ് ഇതിലേക്ക് ഒഴിച്ച് യോജിപ്പിക്കുക. അവസാനമായി ഇതിലേക്ക് വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും സവാളയും, പിന്നെ മല്ലിയിലയും പുതിനയിലയും ചേർക്കാവുന്നതാണ്.ഇതുപോലെ ചോറ് കൃത്യമായി വേവിക്കേണ്ട രീതിയും മീൻ കൂട്ടും ചോറും എങ്ങനെ ദം ചെയ്യാം എന്നതും വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട്.
Also Read :മുട്ട ഇരിപ്പുണ്ടോ? പെട്ടെന്ന് തയ്യാറാക്കാം അടിപൊളി ലഞ്ച്
ക്രിസ്തുമസല്ലേ വീട്ടിൽ ക്യാരറ്റ് ഈന്തപ്പഴം കേക്ക് തയ്യാറാക്കാം