ക്രിസ്തുമസല്ലേ വീട്ടിൽ ക്യാരറ്റ് ഈന്തപ്പഴം കേക്ക് തയ്യാറാക്കാം | christmas cake recipe

About christmas cake recipe

സാധാരണ ആയിട്ട് ക്രിസ്മസിന് നമ്മൾ പ്ലം കേക്ക് അല്ലേ വാങ്ങാറ്. ഇനിയിപ്പോൾ കേക്ക് വിൽക്കുന്നവർ ആയാൽ പോലും പ്ലം കേക്ക് ആയിരിക്കും ശ്രദ്ധിക്കുന്നത്. എന്നാൽ ഇത്തവണ പ്ലം കേക്ക് മാറ്റിപ്പിടിച്ചിട്ട് ഒരു വെറൈറ്റി കേക്ക് ആവാം. വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ഒരേപോലെ സന്തോഷം നൽകുന്ന ക്യാരറ്റ് ഈന്തപ്പഴം കേക്ക് തയ്യാറാക്കുന്ന വീഡിയോ ആണ് ഇതോടൊപ്പം ഉള്ളത്.

Ingredients :

  • Maida – 1 1/2 cup
  • Baking Soda – 1 tsp
  • Cinnamon powder – 1/2 tsp
  • Salt – 1/4 tsp
  • Egg – 3
  • Vegetable oil – 3/4 cup
  • Sugar – 3/4 cup
  • Vanila Essence – 1 tsp
  • Chopped Carrot – 1 1/2 cup
  • Chopped Dates – 3/4 cup
  • Crushed Cashewnuts – 1/3 cup
  • Maida – 3 Tbsp

Learn How To Make christmas cake recipe

അതിനായി ആദ്യം തന്നെ അരക്കപ്പ് പഞ്ചസാര കാരമലൈസ് ചെയ്യണം. അരക്കപ്പ് പഞ്ചസാര കാരമലൈസ് ആയിട്ട് വരുമ്പോൾ അതിൽ ഒരു കപ്പ് വെള്ളം ചേർക്കണം. ഇത് കൃത്യമായിട്ട് എങ്ങനെ ചെയ്യാം എന്നത് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.

അടുത്തതായി ഒരു കപ്പ് മൈദയും ഒരു സ്പൂൺ ബേക്കിംഗ് പൗഡറും അര സ്പൂൺ ബേക്കിംഗ് സോഡയും ഉപ്പും അരിച്ചെടുത്ത് വയ്ക്കണം. മറ്റൊരു ബൗളിൽ രണ്ട് മുട്ട നല്ലതുപോലെ ബീറ്റ് ചെയ്യണം. ഇതോടൊപ്പം ഒരു ടീസ്പൂൺ വാനില എസ്സൻസും പൊടിച്ച പഞ്ചസാരയും ചേർക്കണം. ഒരു മിക്സിയുടെ ജാറിൽ മുക്കാൽ കപ്പ് പഞ്ചസാരയും ഒരു ഏലക്കയും രണ്ട് ഗ്രാമ്പൂവും ഒരു നുള്ള് അജ്വയിൻ സീഡ്‌സും ചേർത്താണ് പൊടിക്കുന്നത്. ഇതിനെ കുറേശ്ശെ കുറേശ്ശെ മുട്ടയിൽ ചേർത്ത് വേണം ബീറ്റ് ചെയ്യാൻ. ഇതിലേക്ക് അര കപ്പ് എണ്ണയും കാരമലൈസ് ചെയ്ത പഞ്ചസാരയും ചേർക്കണം.

ഇതിലേക്ക് വേണം മൈദ ചേർക്കാൻ. അതിനുശേഷം ഒരു പാത്രത്തിൽ ഒരു ക്യാരറ്റും പത്തോ പതിനഞ്ചോ സോഫ്റ്റായിട്ടുള്ള ഈന്തപ്പഴവും ചെറുതായി മുറിച്ചെടുക്കണം. ഇതിൽ അല്പം മൈദയും കൂടെ തൂകിയതിനു ശേഷം ഈ ബാറ്ററിലേക്ക് ചേർക്കുക. സാധാരണ കേക്ക് ബേക്ക് ചെയ്യുന്നതുപോലെ ഇതും ചെയ്തെടുക്കാവുന്നതാണ്.

Also Read :മുട്ട ഇരിപ്പുണ്ടോ? പെട്ടെന്ന് തയ്യാറാക്കാം അടിപൊളി ലഞ്ച്

കടലയും അരിയും ഉണ്ടോ? ഇങ്ങനെ ചെയ്തു നോക്കൂ, പ്രാതൽ റെഡി