ആരാണ് ഈ ഗായകനെന്ന് മനസ്സിലായോ

Childhood Viral Images:മലയാള സിനിമയും മലയാള സിനിമ താരങ്ങളും എല്ലാം തന്നെ ഇന്ന് ഇന്ത്യയിൽ തന്നെ ഏറെ പ്രമുഖ സ്ഥാനമാണ് നേടിയിട്ടുള്ളത്. മോളിവുഡ് സിനിമ ഇൻഡസ്ട്രി ഇന്ന് വൻ ചർച്ചാ വിഷയം തന്നെയാണ്. എന്നാൽ ഇന്നത്തെ ഈ ഒരു മോളിവുഡ് സിനിമ ഇൻഡസ്ട്രി വളർച്ചക്ക് പിന്നിൽ അനേകം ആളുകൾ കഷ്ടപാടും ശ്രമ ഫലവുമുണ്ട്. കേവലം സിനിമ നടന്മാരോ നടിമാരോ മാത്രമല്ല, സംഗീത സംവീധായകർ, ഗായകർ എല്ലാം തന്നെ മലയാള സിനിമയുടെ അഭിമാനങ്ങളാണ്

അത്തരത്തിൽ മലയാള സിനിമയുടെ ഗാനാലാപന സുൽത്താൻ കൂടിയായ ഒരാളുടെ പഴയ കാല ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ തരംഗമായി മാറുന്നത്. ഇന്ത്യൻ ഗാന രംഗത്തിന് തന്നെ ലഭിച്ച വരദാനമായ ഗാന ഗന്ധർവൻ യേശുദാഡ് ഒരു പഴയ കാല ചിത്രമാണ് ഇത്.

Childhood Viral Images
Childhood Viral Images

ചുള്ളൻ ലുക്കിൽ നിൽക്കുന്ന ഈ യുവാവ് ആരെന്ന് അറിയുമോ എന്നുള്ള ചോദ്യത്തിൽ സോഷ്യൽ മീഡിയയിൽ ആകെ പ്രചരിക്കുന്ന ചിത്രത്തിലെ വ്യക്തി മറ്റാരുമല്ല സാക്ഷാൽ യേശുദാസ് തന്നെയാണ്. യേശുദാസ് തന്റെ ചെറുപ്പ കാലത്ത് ഒരു ഗാനം റെക്കോർഡ് ചെയ്യാൻ സ്റ്റുഡിയോയിൽ നിൽക്കുന്ന ഒരു ചിത്രമാണ് ഇത്‌. മലയാളികൾ എല്ലാം സ്വന്തം ദാസേട്ടനായി വളർന്ന ഈ അതുല്യ ഗായകൻ ഇതിനകം തന്നെ 50000ലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, ഉറുദ്, കന്നഡ,ബംഗാളി തുടങ്ങി ഒട്ടുമിക്ക ഇന്ത്യൻ ഭാഷകളിലും ഗാനം ആലപിച്ച അപൂർവ്വ ഗായകൻ കൂടിയാണ് യേശുദാസ്.

അപൂർവ്വങ്ങളിൽ അപൂർവ്വമായ എല്ലാ റെക്കോർഡുകളും നേടിയിട്ടുള്ള യേശുദാസ് നിലവിലും ഗാനാലാപന രംഗത്ത് സജീവമാണ്. രാജ്യം പദ്മശ്രീ, പദ്മ ഭൂഷൺ, പദ്മ വിഭൂഷൺ എന്നിങ്ങനെ പുരസ്‌കാരങ്ങൾ നൽകി അദ്ദേഹത്തെ ആദരിച്ചു.

Also Read :കുറഞ്ഞ ചിലവിൽ ഒരു വലിയ വീട്; 2250 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം അടങ്ങിയ ചിലവ് കുറഞ്ഞ വീട്.!!