റസ്റ്റോറന്റ് രുചിയിൽ ചിക്കൻ ഫ്രൈഡ് റൈസ് വീട്ടിൽ തയ്യാറാക്കാം:റെസിപ്പി

About Chicken Fried Rice

ഒരു റസ്റ്റോറന്റിൽ പോകുമ്പോൾ പൊതുവേ നമ്മൾ ഓർഡർ ചെയ്യുന്നത് ഫ്രൈഡ് റൈസും ന്യൂഡിൽസും ഒക്കെയാണ്. അതിന്റെ പ്രധാന കാരണം വീടുകളിൽ ഇത് ഉണ്ടാക്കുന്നത് കുറവാണ് എന്നതാണ്. കൂടുതലും ബിരിയാണി ആണല്ലോ വീടുകളിൽ ഉണ്ടാക്കുന്നത്. ഫ്രൈഡ് റൈസ് ഉണ്ടാക്കിയാലും റെസ്റ്റോറന്റ് അതേ രുചി കിട്ടുക കുറവാണ്.എന്നാൽ റസ്റ്റോറന്റിലെ അതേ രുചിയിൽ തന്നെ നമുക്ക് വീടുകളിൽ ചിക്കൻ ഫ്രൈഡ് റൈസ് ഉണ്ടാക്കാം. അതിനായി ഇതോടൊപ്പം കൊടുത്തിട്ടുള്ള വീഡിയോ മുഴുവനായും കണ്ടാൽ മതി. വളരെ വിശദമായി തന്നെ ചിക്കൻ ഫ്രൈഡ് റൈസ് ഉണ്ടാക്കുന്നത് ഈ വീഡിയോയിൽ കാണിച്ചിട്ടുണ്ട്.

Ingredients Of Chicken Fried Rice

  • ചിക്കൻ – 250 ഗ്രാം
  • കുരുമുളക് പൊടി – 1/4 ടീസ്പൂൺ
  • വെളുത്തുള്ളി അല്ലി – 5
  • ഉള്ളി – 1/2 ഭാഗം
  • ഉപ്പ് – 1/4 ടീസ്പൂൺ
  • വെള്ളം – 3 കപ്പ്
  • ബസ്മതി അരി – 1 കപ്പ് (200 ഗ്രാം)
  • ചിക്കൻ സ്റ്റോക്ക് – 1 1/2 കപ്പ്
  • ഡാൽഡ /എണ്ണ – 1 ടീസ്പൂൺ
  • എണ്ണ – 2 ടീസ്പൂൺ
  • വെളുത്തുള്ളി അരിഞ്ഞത് – 1 1/2 ടീസ്പൂൺ
  • ഉള്ളി – 1 (ചെറിയ വലിപ്പം)
  • മുട്ട – 2
  • കാബേജ് – 1 കപ്പ്
  • വേവിച്ച കാരറ്റ് – 3 ടീസ്പൂൺ
  • വേവിച്ച ബീൻസ് – 3 ടീസ്പൂൺ
  • ഉപ്പ്
  • സോയ സോസ് – 1/4 ടീസ്പൂൺ

Learn How to make Chicken Fried Rice

ആദ്യം തന്നെ 250 ഗ്രാം ചിക്കൻ നല്ലതുപോലെ കഴുകിയതിനുശേഷം ഉപ്പും അര സ്പൂൺ വെള്ള കുരുമുളകു പൊടിയും 5 അല്ലി വെളുത്തുള്ളി രണ്ടായി കീറിയതും പകുതി സവാള മൂന്നായി കീറിയതും മൂന്ന് കപ്പ് വെള്ളത്തിൽ ഇട്ട് വേവിക്കണം. വെന്തതിനുശേഷം ചിക്കൻ അതിൽ നിന്ന് മാറ്റിയിട്ട് പിച്ചിക്കീറി വയ്ക്കാം. ഒരു കപ്പ് ബസുമതി അരി നല്ലതുപോലെ കഴുകിയിട്ട് അരമണിക്കൂർ കുതിർത്ത് വയ്ക്കണം. ഈ അരിയും ചിക്കൻ വേവിച്ച വെള്ളത്തിൽ വേവിക്കണം. അതിനായി ഒന്നര കപ്പ് ചിക്കൻ സ്റ്റോക്ക് ആണ് എടുക്കേണ്ടത്. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ ഡാൽഡയും കൂടി ചേർത്തിട്ടുണ്ടാവണം. ഈ അരി വെന്തതിനുശേഷം തണുക്കാൻ വയ്ക്കാം.

ഒരു പാനിൽ എണ്ണ ചൂടാക്കിയിട്ട് അതിനുള്ളിലേക്ക് വെളുത്തുള്ളിയും സവാളയും ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇതിലേക്ക് പിച്ചിക്കീറി വച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങളും ചേർക്കാം. രണ്ടു മുട്ട ഇതിലേക്ക് പൊട്ടിച്ചൊഴിച്ചിട്ട് അതും നല്ലതുപോലെ ചിക്കി എടുക്കണം. ഇവയോടൊപ്പം ഒരല്പം ക്യാബേജ്, ക്യാരറ്റ് ബീൻസ് എന്നിവ ചെറുതായി അരിഞ്ഞതും ചേർത്ത് നല്ലതുപോലെ വഴറ്റണം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്തിട്ട് അര സ്പൂൺ വെളുത്ത കുരുമുളകുപൊടിയും ചേർത്ത് വഴറ്റാം. അവസാനമായി കാൽ ടീസ്പൂൺ സോയാ സോസും ചേർത്ത് യോജിപ്പിച്ചാൽ രുചികരമായ ചിക്കൻ ഫ്രൈഡ് റൈസ് തയ്യാർ.Video Credit :Sheeba’s Recipes

Also Read :ബാക്കിവന്ന ചോറ് കൊണ്ടൊരു കിടിലൻ കലത്തപ്പം പലഹാരം

ദോശക്കും ഇഢലിക്കും ഉള്ളിമുളക്‌ ചമ്മന്തി ഇങ്ങനെ തയ്യാറാക്കി നോക്കൂ