About Cheese chapati Recipe :
ബ്രേക്ഫാസ്റ്റിന് കറി ഉണ്ടാക്കി മടുത്തോ!? എന്നാൽ ഇനി ചപ്പാത്തി ഉണ്ടാക്കുമ്പോൾ കറി വേണ്ട!!.. പകരം കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട കിടിലൻ ചീസ് ചപ്പാത്തി.. എന്നാൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ.
Ingredients :
- ഗോതമ്പ് പൊടി
- ഉപ്പ്
- വെള്ളം
- കുറച്ച് എണ്ണ
- ടൊമാറ്റോ കെച്ചപ്പ്
- സവാള
- തക്കാളി
- മല്ലിയില
- ചീസ്
Learn How to Make Cheese chapati Recipe :
അതിനായി ആദ്യം തന്നെ നമുക്കാവശ്യമുള്ള ചപ്പാത്തി കുഴച്ചെടുക്കണം. ഗോതമ്പ് പൊടി, ഉപ്പ്, വെള്ളം,കുറച്ച് എണ്ണ എന്നിവ ചേർത്ത് സാധാരണ രീതിയിൽ ചപ്പാത്തി കുഴക്കുന്ന പോലെ കുഴച്ചെടുത്ത മാവ് പത്തുമിനിറ്റ് മാറ്റിവെക്കുക. ഇനി ഇത് ബോളുകൾ ആക്കി മാറ്റിയെടുക്കണം. സാധാരണ ചപ്പാത്തി ഉണ്ടാക്കുമ്പോൾ ചെയ്യുന്ന ബോളിനെക്കാൾ കുറച്ച് ചെറിയ ബോളുകൾ ആക്കി വേണം ഉരുട്ടി എടുക്കാൻ. ഇനി നമുക്ക് ബോളുകൾ പരത്തി എടുക്കാം. അതിനായി ഒരു പരന്ന പ്രതലത്തിൽ കുറച്ചു ഗോതമ്പ് പൊടി വിതറി അതിനുമുകളിൽ ഓരോ ബോളും കുറച്ച് പരുത്തി വച്ചു കൊടുക്കാം. ശേഷം വല്ലാതെ കട്ടിയാവുകയും വല്ലാതെ കട്ടികുറഞ്ഞ രീതിയിലും ആവാതെ പരത്തിയെടുക്കുക.
ഇങ്ങനെ എല്ലാ ബോളുകളും പരത്തിയെടുക്കുക. ശേഷം കല്ല് ചൂടാക്കി ചപ്പാത്തി ചുട്ടെടുക്കാൻ തുടങ്ങാം. ചുടുമ്പോൾ ഒരു വശം മാത്രം ചുട്ടെടുക്കാൻ ശ്രദ്ധിക്കുക. മറുവശം പിന്നീടാണ് ചെയ്യുന്നത്. ഇങ്ങനെ എല്ലാ ചപ്പാത്തികളും ഒരുവശം ചുട്ടെടുത്ത് മാറ്റിവെക്കാം. ഇനി ഓരോ ചപ്പാത്തികൾ എടുത്ത് അതിൻറെ വേവിച്ച ഭാഗത്ത് ടൊമാറ്റോ കെച്ചപ്പ് സ്പ്രെഡ് ചെയ്തു കൊടുക്കാം. ഇതിനു മുകളിലേക്ക് പൊടിയായി അരിഞ്ഞ കുറച്ച് സവാള, അതിനുമുകളിൽ പൊടിയായി അരിഞ്ഞ തക്കാളി എന്നിവ സ്പ്രെഡ് ചെയ്തു കൊടുക്കാം. ശേഷം കുറച്ച് മല്ലിയില പൊടിയായി അരിഞ്ഞത് ചേർക്കാം. ശേഷം ഇതിനു മുകളിലേക്ക് നമ്മുടെ ഇഷ്ടത്തിനനുസരിച്ച് കുറച്ച് അധികം
ചീസ് ഗ്രേറ്റ് ചെയ്തത് ചേർത്തു കൊടുക്കാം. ഇനി ചപ്പാത്തി മടക്കി മാറ്റിവെക്കാം. ഇങ്ങനെ എല്ലാ ചപ്പാത്തി കളും ഫില്ലിംഗ് ചെയ്തു മാറ്റി വെക്കാം. ഇനി ദോശക്കല്ല് ഒന്നുകൂടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുക്കാം. നെയ്യ് നന്നായി മെൽട്ട് ആയി വരുമ്പോൾ അതിലേക്ക് നമ്മുടെ ചപ്പാത്തികൾ വച്ചു കൊടുക്കാം. ശേഷം മൂടിവയ്ക്കാം. ഒരുവശം മൊരിഞ്ഞു വന്നശേഷം മറുവശത്തേക്ക് തിരിച്ചിട്ടു കൊടുക്കാം. ശേഷം ഈ സൈഡും മൂടിവെച്ച് വേവിക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് എടുത്ത് മാറ്റാം.അപ്പോൾ നമ്മുടെ അസാധ്യ രുചിയുള്ള ചീസ് ചപ്പാത്തി റെഡി.ചൂടോടെ വിളമ്പാം.
Read Also :
കൗതുകം ഉണർത്തും കാരറ്റ് പുട്ട് ഇങ്ങനെ തയ്യാറാക്കൂ
വെറും പത്തു മിനിറ്റ് കൊണ്ട് ഒരു വെറൈറ്റി ബ്രെക്ക്ഫാസ്റ്റ്