കിടിലൻ രുചിയിൽ ചക്ക ചില്ലി തയ്യാറാക്കിയാലോ

Chakka Chilli Recipe Kerala style

About Chakka Chilli Recipe Kerala style :

ഇനി ചില്ലി ഉണ്ടാക്കാൻ ചിക്കൻ വേണ്ട, ചക്ക മതി. ശരീരത്തിന് വളരെ ഗുണം ചെയ്യുന്ന ഒരു ഫലമാണ് ചക്ക. ചക്ക വെച്ച് ഏതു പ്രായക്കാർക്കും ഇഷ്ടപ്പെടുന്ന ഒരു കിടിലൻ വിഭവം ആണ് ചക്ക ചില്ലി. എന്നാൽ ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.

Ingredients :

  • ഇടിച്ചക്ക
  • ഒരു ടീസ്പൂൺ ഇഞ്ചി വെളത്തുള്ളി പേസ്റ്റ്
  • രണ്ടു ടേബിൾസ്പൂൺ മുളക്പൊടി
  • ഒരു ടീസ്പൂൺ ചിക്കൻ മസാല
  • മൂന്ന് ടേബിൾസ്പൂൺ കോണ്ഫ്ളോർ
  • മൂന്നു ടേബിൾസ്പൂൺ അരിപ്പൊടി
  • മൂന്ന് ടേബിൾസ്പൂൺ നാരങ്ങ നീര്
  • ആവശ്യത്തിന് ഉപ്പ്
  • അൽപ്പം റെഡ് കളർ
Chakka Chilli Recipe Kerala style
Chakka Chilli Recipe Kerala style

Learn How to Make

അതിനായി ആദ്യം തന്നെ ഒരു ഇടിച്ചക്ക വൃത്തിയാക്കി അരിഞ്ഞെടുക്കുക. അൽപ്പം കട്ടി കുറച്ച് അരിയാനായി ശ്രദ്ധിക്കുക. അരിഞ്ഞു വെച്ച ചക്കയിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളത്തുള്ളി പേസ്റ്റ് , രണ്ടു ടേബിൾസ്പൂൺ മുളക്പൊടി, ഒരു ടീസ്പൂൺ ചിക്കൻ മസാല, മൂന്ന് ടേബിൾസ്പൂൺ കോണ്ഫ്ളോർ, മൂന്നു ടേബിൾസ്പൂൺ അരിപ്പൊടി, മൂന്ന് ടേബിൾസ്പൂൺ നാരങ്ങ നീര്, ആവശ്യത്തിന് ഉപ്പ്, അൽപ്പം റെഡ് കളർ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് കൊടുക്കുക. ഇത് ഒരു 30 മിനുട്ട് മാറ്റി വക്കുക.

ശേഷം പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടാകുമ്പോൾ മാറ്റി വച്ചിരിക്കുന്ന മസാല പുരട്ടിയ ചക്ക ഇതിലേക്ക് കുറച്ച് കുറച്ചായി ഇട്ട് വറുത്തെടുക്കുക. ചക്ക ചൂടായ ശേഷം മാത്രം ഇളക്കി കൊടുക്കുക. ഇങ്ങനെ രണ്ടു വശവും നന്നായി മൊരിഞ്ഞ ശേഷം അൽപ്പം കറിവേപ്പില കൂടെ ഇട്ട് എണ്ണയിൽ നിന്ന് കോരി മാറ്റി വക്കുക. നല്ല ടേസ്റ്റി ചക്ക ചില്ലി വീട്ടിൽ തന്നെ റെഡി.

Read Also :

നല്ല വെറൈറ്റി ചായ കുടിക്കാൻ തോന്നുണ്ടോ? ഇത് ഇതു വരെ കുടിക്കാത്ത തന്തൂരി ചായ

ഒന്ന് തണുക്കാൻ അടിപൊളി ഡ്രിങ്ക് കുടിച്ചാലോ, നിമിഷനേരം കൊണ്ട് ഡ്രിങ്ക് തയ്യാർ