ഏത്തക്കയും പയറും ചക്കക്കുരുവും ഉണ്ടോ ? ഒരു നാടൻ കറി ഉണ്ടാക്കി നോക്കിയാലോ
About Banana Special Curry
ചിലപ്പോഴൊക്കെ ഒരു കറി ഉണ്ടാക്കാൻ നോക്കിയാൽ ആവശ്യത്തിനു വേണ്ടുന്ന പച്ചക്കറികൾ ഉണ്ടാവില്ല. എന്നാൽ ഒരു ഇച്ചിരി മാത്രം ഏത്തക്കയും അല്പം പയറും ഏഴോ എട്ടോ ചക്കക്കുരുവും ഉണ്ടെങ്കിൽ വയറു നിറയെ ചോറുണ്ണാൻ പാകത്തിന് കറി വയ്ക്കാനുള്ളവ ആയി.
അങ്ങനെ ഒരു കറി ഉണ്ടാക്കുന്ന വീഡിയോ ആണ് താഴെ കാണുന്നത്. ഈ ഒരു കറി ഉണ്ടെങ്കിൽ ഒരു മുളക് വറുത്തതും കൂട്ടി വയറു നിറയെ ചോറ് കഴിക്കാൻ പറ്റും. ഈ കറി വയ്ക്കാനായി ആദ്യം തന്നെ ഒരു ഏത്തക്ക തൊലി കളഞ്ഞിട്ട് ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കണം. ഇതിനെ ഉപ്പ് ചേർത്ത് വെള്ളത്തിലിട്ട് നല്ലതു പോലെ കഴുകി കറ കളഞ്ഞ് എടുക്കണം. അതിനുശേഷം കുറച്ചു പയറും ചക്കക്കുരുവും കൂടി നല്ലതു പോലെ കഴുകി ഒരു കുക്കറിലോട്ട് ഇടണം. ഇതോടൊപ്പം ഈ ഏത്തക്കയും ചേർത്ത് ഉപ്പും ആവശ്യത്തിനു വെള്ളവും വെച്ച് വേവിക്കണം.
ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങാ ചിരകിയതും ചെറിയ ഉള്ളിയും കാന്താരി മുളകും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കണം. വെന്ത് വന്നിരിക്കുന്ന കഷണങ്ങളുടെ കൂടെ ഈ തേങ്ങാക്കൂട്ട് ആവശ്യത്തിന് മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് തിളപ്പിക്കണം. മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കിയിട്ട് കടുക് പൊട്ടിക്കുക. ഇതിലേക്ക് ചെറിയ ഉള്ളി നേർപ്പിച്ച് അരിഞ്ഞ് വഴറ്റണം. ഇത് മൂത്തതിനു ശേഷം വറ്റൽമുളകും കറിവേപ്പിലയും കൂടെ ചേർത്ത് അതിനുശേഷം കറിയിലേക്ക് താളിക്കാം.
എരിശ്ശേരി പോലെ തന്നെ വളരെ രുചികരമായ കറി തയ്യാർ. ഈ കറിക്ക് വേണ്ടുന്ന ചേരുവകളും അളവുകളും എല്ലാം ഇതോടൊപ്പം ഉള്ള വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. എല്ലാവരും അപ്പോൾ ഈ വിഭവം ഒന്ന് ഉണ്ടാക്കി നോക്കുമല്ലോ.
Also Read :വെറും 10 മിനുട്ട് കൊണ്ടൊരു തിരണ്ടി തീയൽ തയ്യാർ
ഈ ഫോട്ടോയിൽ കാണുന്ന അതുല്യ പ്രതിഭകൾ ആരാണെന്ന് മനസ്സിലായോ.? അറിയുന്നവർ ഒന്ന് പറയോ