ഇത് ശെരിക്കും അസീസിന്റെ വിജയം തന്നെ ആണ്, അന്ന് മമ്മൂക്കയുടെ ഫിഗർ ചെയ്ത് കപ്പക്കാട്ടിൽ ഒളിച്ചിരുന്നവൻ; ഇന്ന് കേരളം കീഴടക്കിയ കണ്ണൂർ സ്ക്വാഡിൽ മമ്മൂക്കയ്ക്കൊപ്പം മുഴുനീള റോൾ!!…
Azees Nedumangad
മലയാള മിനിസ്ക്രീൻ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു കോമഡി താരമാണ് അസീസ്. കോമഡി പ്രോഗ്രാമുകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരം ഇപ്പോൾ വലിയൊരു സന്തോഷത്തിലാണ്. മമ്മൂട്ടി നായകനായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ കണ്ണൂർ സ്ക്വാഡ് എന്ന ചിത്രം വളരെ മികച്ച അഭിപ്രായങ്ങളുമായി തേരോട്ടം തുടരുകയാണ്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഒരു കുറ്റാന്വേഷണ കഥയാണ് പറയുന്നത്. കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന 4 പേരടങ്ങുന്ന സംഘമാണ് കണ്ണൂർ സ്ക്വാഡ്. ഈ സംഘത്തിൽ ഒരാളായി പ്രധാനപ്പെട്ട വേഷമാണ് അസീസ് സിനിമയിൽ ചെയ്തിരിക്കുന്നത്.നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു എങ്കിലും എല്ലാ ചിത്രങ്ങളിലും ചെറിയ വേഷങ്ങളും കോമഡി റോളുകളും ഒക്കെയാണ് താരത്തിന് ലഭിച്ചിട്ടുള്ളത്.
എന്നാൽ ആദ്യമായി ഒരു മുഴുനീള കഥാപാത്രം അഭിനയിക്കാൻ കഴിഞ്ഞതിലും അത് മെഗാ സ്റ്റാർ മമൂട്ടിയിടൊപ്പം ആയതിലും ഇരട്ടി സന്തോഷമാണ് അസീസ്സിനുള്ളത്. മിമിക്രി കലാകാരൻ ആയിരുന്ന താരത്തിന് സ്റ്റേജ് ഷോയിൽ വെച്ചുണ്ടായ രസകരമായ ഒരു അനുഭവമാണ് ഇപ്പോൾ താരം പങ്ക് വെച്ചിരിക്കുന്നത്.മിമിക്രിഷോ കളിലെ പ്രധാനപ്പെട്ട ഒരു ഐറ്റം ആണ് ഫിഗർ ഷോ അസീസ് എല്ലായിപ്പോഴും ചെയ്യുന്നത് അമരം സിനിമയിലെ അശോകന്റെ ഫിഗർ ആണ്. എന്നാൽ ഒരു ഷോയിൽ മമ്മൂട്ടിയുടെ ഫിഗർ ചെയ്യുന്ന കലാകാരൻ വരാതിരിക്കുകയും തനിക്ക് അത് ചെയ്യേണ്ടി വരികയും ചെയ്ത അനുഭവം തുറന്ന് പറയുകയാണ് അസീസ്.ഫിഗർ ചെയ്ത ശേഷം സ്റ്റേജിൽ നിന്നിറങ്ങി അടുത്തുള്ള കപ്പതോട്ടത്തിൽ ഒളിച്ചിരിക്കുക യായിരുന്നു താൻ എന്നാണ് അസീസ് പറയുന്നത്.
എന്നാൽ ഇന്ന് മമ്മൂക്കയോടൊപ്പം നല്ലൊരു ചിത്രത്തിൽ അഭിനയിക്കാനും താരത്തിന് കഴിഞ്ഞു. അത് പോലെ തന്നെ പൃഥ്വിരാജിന്റെ സിനിമയുടെ ഷൂട്ടിങ് കാണാൻ പോയപ്പോൾ ഉണ്ടായ അനുഭവവും അസീസ് പറയുന്നു . ഒരു ഷോർട്ടിൽ പൃഥ്വിരാജിനെ കുറേ ആളുകൾ ചേർന്ന് എടുത്തു പൊക്കുന്ന ഒരു സീനുണ്ട്. എല്ലാരും കൂടെ എടുത്തിട്ട് പൊക്കിയിട്ട് ശരിയാകാതെ ഇരുന്നപ്പോൾ ഷൂട്ടിങ് കാണാൻ വന്ന തന്റെ കയ്യിൽ പിടിച്ചു കൊണ്ട് പൃഥ്വിരാജ് ആ ഷോർട്ടിൽ കയറ്റി.അങ്ങനെ സിനിമയിൽ ഒരുപാട് സീനുകളിൽ ജൂനിയർ ആർട്ടിസ്റ്റുകളോടൊപ്പം താരം അഭിനയിച്ചു.കയ്യിൽ പിടിച്ചു പോയ സമയത്ത് പൃഥ്വിരാജ് തന്റെ കൈ പിടിച്ചു മലയാള സിനിമയിലേക്ക് കയറ്റിക്കൊണ്ട് പോകുന്നത് പോലെ തോന്നി എന്നാണ് അസീസ് പറയുന്നത്. Azees Nedumangad. Variety Media