ബുക്ക് ചെയ്യൂ, ലോറിയിൽ നിങ്ങൾ മുൻപിൽ എത്തും ഈ വീടുകൾ, ഓൺലൈൻ വില കേവലം 8 ലക്ഷം | Amazon pre-fabricated homes

Amazon pre-fabricated homes:പലതരം വീടുകളും വീട് ഐഡിയാസും നമ്മൾ അടുത്തിടെ കണ്ടിട്ടുണ്ട്. എന്നാൽ ഒരു ഒന്നൊന്നര വെറൈറ്റി വീട് ആശയം വിശദമായി തന്നെ നമുക്ക് പരിചയപ്പെട്ടാലോ?ലോറിയില്‍ ഒരു വലിയ കൂറ്റന്‍പെട്ടിയിലാക്കി നല്ലൊരുവീട് നമ്മുടെ മുൻപിലേക്ക് വന്നാലോ? ഞെട്ടേണ്ട ഇന്നത്തെ ആധുനിക കാലത്ത് പലരും ആ വീട് പിന്നാലെയാണ്. നമുക്ക് വിശദമായി അറിയാം അത്തരം വീടുകളെ കുറിച്ചു. ഈ വീട് നിങ്ങളെ അമ്പരപ്പിക്കുമെന്ന് തീർച്ച.

ഇനി വീട് പണിയാൻ വേണ്ടി സമയം കളയേണ്ട, ഓർഡർ ചെയ്‌താൽ വീട് നമ്മുടെ മുൻപിലേക്ക് എത്തും.ആമസോൺ വഴി ഓൺലൈനായി ബുക്ക് ചെയ്‌താൽ മാത്രം മതി, ഈ വീട് നമ്മൾ പറയുന്ന സ്ഥലത്ത് നമ്മടെ മുൻപിലേക്ക് എത്തും കേവലം രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ.അതേ ആമസോൺ വഴി ബുക്ക് ചെയ്യൂ ഡെലിവറിയായി നമ്മള്‍ പറയുന്നസ്ഥലത്ത് അസംബിള്‍ചെയ്ത് വീട് പൂർണ്ണമായി റെഡിയാക്കിത്തരികയും ചെയ്യും.

ആമസോണ്‍, ബോക്‌സബിള്‍ തുടങ്ങിയ പ്രമുഖരായ കമ്പനികളും ചില ചൈനീസ് കമ്പനികളും തന്നെയാണ് ഇത്തരം ഹോം ഡെലിവറിയായി എത്തിക്കുന്ന വീടുകൾ നിർമ്മാണത്തിൽ തന്നെ സജീവം.വലിയ ലോറിയില്‍ നമ്മടെ മുറ്റത്തെത്തും പുത്തന്‍ വീട് ഓണ്‍ലൈന്‍ വില 8 ലക്ഷം മുതലാണ് നമുക്ക് ലഭ്യമാകുക.

അലോയ് സ്റ്റീല്‍, പി.വി.സി. പ്ലാസ്റ്റിക്, ഗ്ലാസ് തുടങ്ങിയ അനേകം വസ്തുക്കള്‍ ഉപയോഗിച്ച് കൊണ്ട് ഭംഗിയായി തന്നെ അസംമ്പിൾ ചെയ്ത ഈ വീട് ഉൾ ഭാഗത്തെ ഓരോ കാഴ്ചയും ആരെയും ആകർഷിക്കും.നിലവിലെ റേറ്റ് പ്രകാരം എട്ട് ലക്ഷം മുതൽ 50 ലക്ഷം രൂപ വരെയാണ് ഇത്തരം വീടുകൾക്കായി കമ്പനികൾ ചോദിക്കുന്നത്.കണ്ടയ്നർ വീടുകൾ വളരെ അധികം പ്രചാരം കേരളത്തിലും അടക്കം നേടിയപ്പോൾ ഇതിന്റെ മറ്റൊരു പതിപ്പായ അലോയ് വീടുകൾ ഇന്ത്യൻ മണ്ണിലും ട്രെൻഡ് ആയി വരുന്നുണ്ട്. ഇത്തരം വീടുകൾക്ക് നിയമപരമായി വീട് നമ്പറുകൾ അടക്കം ലഭിക്കാൻ ബുദ്ധിമുട്ടില്ല.

Also Read :പാവപെട്ടവർക്ക് വീട് പണിയണ്ടേ?? 10 ലക്ഷം രൂപക്ക് പണിയാൻ കഴിയുന്ന വീട് പ്ലാനും ഡിസൈനും

സ്ഥലവും വേണ്ട വെള്ളവും കാണാം, എളുപ്പം പണിയാം ഒഴുകി നടക്കും വീടുകൾ | Floating Houses Story