വീട് പണിയേണ്ട ഇനി ബുക്ക് ചെയ്യാം, ആമസോണിൽ നിന്നും വീട് ഹോം ഡെലിവറിയായി വാങ്ങാം

Amazon game changing prefab homes: വീട് പലർക്കും ഒരു സ്വപ്നമാണ്. വീടുകൾ പല തരത്തിൽ പലവിധ വെറൈറ്റികളിലാണ് ഇന്ന് പണിയുന്നത്. അത് കൊണ്ട് തന്നെ വീടുകൾക്ക് പിന്നാലെ പായുന്ന ഒരു തലമുറയും സജീവം തന്നെയാണ്.എന്നാൽ വീട് എന്നൊരു ഡ്രീം വേണ്ടി നല്ലരീതിയിൽ പണം ചിലവഴിക്കാൻ റെഡിയാകുന്ന ആളുകൾ ഉണ്ട്‌. കൂടാതെ വീട് പണിയാൻ അധികം പണം കയ്യിൽ നിന്നും ഇറക്കാൻ ഇഷ്ടമല്ലാത്തവരുമുണ്ട്.വ്യത്യസ്തമായ അനേകം ട്രെൻഡുകൾ മാറിമറിയുന്നതായ മേഖലയും കൂടിയാണ് വീട് നിർമ്മാണ മേഖല.

അതേസമയം നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത് ഒരു വെറൈറ്റി വീടിനെ കുറിച്ചു തന്നെയാണ്.പ്രീ-ഫാബ്രിക്കേറ്റഡ് ഹോമുകൾ എന്ന് ഇക്കാലത്ത് അറിയപ്പെടുന്നതായ കൂട്ടിയോജിപ്പിച്ച് കൂടി താമസിക്കുവാനായി കഴിയുന്ന വീടുകളാണ് ഇന്ന് ട്രെൻഡ് സൃഷ്ട്ടിച്ചു മുന്നേറുന്നത്.ഹോം ഡെലിവറിയായി വീട് നമുക്ക് മുൻപിൽ എത്തും. ആമസോൺ വഴിയാണ് ഈ വീട് ഡെലിവറി ചെയ്യുന്നത്.

ആമസോൺ വഴി വീടും നമുക്ക് വാങ്ങാം.2 മനോഹരമായ ബെഡ് റൂമും ഒരു സുന്ദരമായ സ്വീകരണമുറിയും 1 കുളിമുറിയും കൂടാതെ അടുക്കളയും എല്ലാം അടങ്ങിയ വീടാണ് ആമസോൺ ‘ഹോം ഡെലിവറി’ ചെയ്യുന്നത് എന്നതാണ് ശ്രദ്ധേയം. ലോഹം, ഗ്ലാസ്, പ്ലാസ്റ്റിക് എന്നിവ നന്നായി ഉപയോഗിച്ചാണ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കി ഡെലിവറി ചെയ്യുന്നത്

നമ്മുടെ സൗകര്യം നോക്കി അതിവേഗം ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാമെന്നത് തന്നെയാണ് ഇത്തരം വീടുകളുടെ തന്നെ സവിശേഷത.മൾട്ടി-വിൻഡോ, ഡോർ അടക്കം എല്ലാം ഈ വീടിൽ ഉണ്ട്‌. ഈ വീടിന്റെ വിലയാണ് എല്ലാവർക്കും അറിയേണ്ടത് അല്ലേ,കൃത്യമായി പറഞ്ഞാൽ 19×20 അടി വലുപ്പത്തിൽ തന്നെ മനോഹരമായ 2 കിടപ്പുമുറികളും ഒരു സ്വീകരണമുറിയും ഒരു ബാത്ത് റൂമും ഒപ്പം അടുക്കളയുമുള്ള ഒരു വീടിന്റെ വില 22,40,987 രൂപയാണ്. ഞെട്ടാൻ വരട്ടെ, ഇന്ത്യയിലേക്ക് ഇത് എത്തിയിട്ടില്ല. ഒരു തുടക്കമാണല്ലോ ഇത്‌.യുഎസ്എ പോലുള്ള രാജ്യങ്ങളിൽ മാത്രമാണ് നിലവിൽ ഈ വീട് ലഭ്യമാകുന്നത്.