പ്രശസ്ത നടിയും സംഗീതജ്ഞയുമായ ആര് സുബ്ബലക്ഷ്മി (87 വയസ്സ് ) അന്തരിച്ചു; മലയാള സിനിമയുടെ മങ്ങാത്ത മുത്തശ്ശിച്ചിരി മാഞ്ഞു.!!
Musician And Composer Come Actress Subbalakshmi Passes Away
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ പ്രശസ്ത നടിയും കൂടാതെ സംഗീതജ്ഞയുമായ ആര്. സുബ്ബലക്ഷ്മി (87 വയസ്സ് ) അന്തരിച്ചു. ഇന്നലെ വൈകുന്നേരം ശേഷം തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സ്ഥിതീകരിച്ചത്. മലയാളികളായ സിനിമ ആരാധകർക്ക് അടക്കം വ്യത്യസ്തതരം വേഷങ്ങളിൽ കൂടി സുപരിചിത മുഖമാണ്
സുബ്ബലക്ഷ്മിയുടേത്. ഈ മരണം എല്ലാവർക്കും അത്കൊണ്ട് തന്നെ ഒരു ഞെട്ടലാണ്. രഞ്ജിത്ത് സംവീധാനം ചെയ്ത നന്ദനമെന്ന ചിത്രത്തിൽ കൂടി സിനിമ ലോകത്തേക്ക് എത്തിയ സുബ്ബലഷ്മി പിന്നീട് പല തരം അമ്മൂമ്മ വേഷങ്ങളിൽ കൂടിയാണ് മലയാളികൾ മനം കവർന്നത്. ശേഷം കല്യാണരാമനിലെ റോൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. തിളക്കം, ഗ്രാമ ഫോൺ, സൗധാമിനി, സി. ഐ. ഡി മൂസ, മാണിക്യൻ, രാപ്പകൽ, പാണ്ടിപ്പട,
ക്ലാസ്സ്മേറ്റ്സ്,സൗണ്ട് തോമ, കൂതറ, പ്രണയകഥ, സീത കല്യാണം, വണ്‍, റാണി പദ്മിനി തുടങ്ങിയ എഴുപതോളം ചിത്രങ്ങളിൽ സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.മിനിസ്ക്രീൻ ലോകത്തും സുബ്ബലക്ഷ്മി ശ്രദ്ധേയമായ അനേകം വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.വളയം, ഗന്ധര്‍വയാമം അടക്കം 50ലധികം പരമ്പരകളിൽ നിർണായക വേഷങ്ങൾ അഭിനയിച്ച കലാകാരി കൂടിയാണ് സുബ്ബലക്ഷ്മി.അതേസമയം
നടിയും നര്‍ത്തകിയുമായ താരാ കല്യാണ്‍ അടക്കം മൂന്ന് മക്കൾ സുബ്ബലക്ഷ്മിക്കുണ്ട്.പലർക്കും അറിയാത്ത ഒരു അപൂർവ്വ നേട്ടം സംഗീതജ്ഞ എന്നുള്ള നിലയിൽ സുബ്ബലക്ഷ്മി നേടിയിട്ടുണ്ട്.തെന്നിന്ത്യയിലെ തന്നെ ഓള് ഇന്ത്യ റേഡിയോയിലെ ആദ്യത്തെ വനിതാ കംമ്പോസറായിരുന്നു സുബ്ബലക്ഷമി. Musician And Composer Come Actress Subbalakshmi Passes Away
Musician And Composer Come Actress Subbalakshmi Passes Away :
കേരളക്കരയിലെ ഈ അതുല്യ പ്രതിഭ ആരെന്ന് മനസ്സിലായോ ? തിരിച്ചറിഞ്ഞവർ പറയൂ.!!