കീശ കാലിയാകില്ല,16 ലക്ഷം രൂപക്ക് വീട് പണിയാം !! ഈ വീട് പ്ലാൻ കാണാം
928 Sqft Home Plan:വീട് ആർക്കാണ് ഇഷ്ടം അല്ലാത്തത്. എന്നാൽ വീട് ഇന്നത്തെ കാലത്ത് നിർമ്മിക്കുക ഒരു ചെലവേറിയ പരിപാടി കൂടിയാണ്. വീട് നിർമ്മാണ ചിലവ് ദിനംപ്രതി വർധിക്കുമ്പോൾ എല്ലാവർക്കും ആഗ്രഹിക്കുന്നത് കുറഞ്ഞ ചിലവിലെ ലോ ബഡ്ജറ്റ് വീടുകൾ തന്നെയാണ്. അതിനാൽ തന്നെ ഇന്ന് ഡിമാൻഡ് ഇത്തരം ലോ കോസ്റ്റ് വീടുകൾക്ക് കൂടിയാണ്. ഇന്ന് അത്തരം ഒരു വീട് വിശദമായി തന്നെ പരിചയപ്പെടാം.16 ലക്ഷം രൂപക്ക് നിർമ്മിച്ച ഒരു മൂന്ന് ബെഡ് റൂം വീടാണ് ഇത്. മനോഹരവും അതിലേറെ വിശാലവുമാണ് ഈ വീട്. ഈ വീട് കാഴ്ചകളിലേക്ക് കടക്കാം.
928 ചതുരശ്ര അടിയിൽ 16 ലക്ഷം രൂപ ചിലവിൽ പണിതിട്ടുള്ള ഈ വീട് മൂന്ന് കിടപ്പ് മുറികളോട് കൂടിയുള്ളതാണ്.ഇന്റീരിയർ, ഫർണിച്ചർ വർക്ക് അടക്കം ചെയ്ത് തീരുമ്പോൾ വീട് പണിക്ക് ചിലവായി ആകെ വരുന്നത് 20 ലക്ഷം രൂപയാണ്.ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് ഉപകാരമായി മാറുമെന്ന് ഉറപ്പാണ്.
പൂർണ്ണമായി മനോഹര സിറ്റ് ഔട്ട് വഴിയാണ് വീട് ഉള്ളിലേക്ക് കടക്കുന്നത് എങ്കിൽ വിശാലമായ ലിവിങ് കം ഡൈനിംഗ് ഏരിയയും നമുക്ക് കാണാൻ സാധിക്കും. സുഖമായി 6ആളുകൾക്കോളം ആഹാരം കഴിക്കാൻ കഴിയുന്ന ഡൈനിങ് ഹാൾ അടക്കം ഇവിടെ സെറ്റ് ചെയ്തിട്ടുണ്ട്. ഡൈനിങ് റൂം അടുത്തായി തന്നെ വാഷ് ബേസ് സെറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ മൂന്ന് ബെഡ് റൂം വീട് ഭാഗമാണ്. അതിൽ തന്നെ മാസ്റ്റർ ബെഡ് റൂമിന്റെ ഭാഗമായി ഒരു അറ്റാച്ഡ് ബാത്ത് റൂമും ഉണ്ട്.
- Sitout
- Living & Dining Area
- No Of Bedroom -3
- No. Of Bathroom-2
- Kitchen
- Wash Base Area
കൂടാതെ ഒരു കോമൺ ബാത്ത് റൂമും വീടിന്റെ സവിശേഷത കൂടിയാണ്. കിച്ചൻ വിശാലമാണ്. എല്ലാവിധ സൗകര്യങ്ങളും വീടിന്റെ ഈ അടുക്കളക്കുണ്ട്. ഇത്ര കുറഞ്ഞ തുകക്ക് എങ്ങനെ വിശാലവും സുന്ദരവുമായ വീട് പണിയാമെന്ന് സംശയം വെക്കേണ്ട. ഈ വീഡിയോ അടക്കം കാണുക. ഈ വീട് നിങ്ങളെ അമ്പരപ്പിക്കും. വീഡിയോ ക്രെഡിറ്റ് :Muraleedharan KV
Also Read :ലോൺ എ ടുക്കേണ്ട മൂന്നര ലക്ഷത്തിന് വീട് പണിയാം !! ലോ ബഡ്ജറ്റ് വീടുകളിലെ രാജകീയ ഭവനം കാണാം
കയ്യിൽ എട്ട് ലക്ഷമുണ്ടോ?? ഈ റോയൽ വീട് പണിയാം