രണ്ടര സെന്റിൽ ഏഴര ലക്ഷം രൂപക്കൊരു വീട്, സാധാരണക്കാരനും താങ്ങാവുന്ന ബഡ്ജറ്റ് വീട് ഇങ്ങനെ പണിയാം | 7.5 Lakh Rupees Budjet friendly Home

വീടെന്നുള്ള വലിയ സ്വപ്നം എന്നും നമ്മൾ പലരുടെയും മനസ്സിൽ ഉണ്ട്‌. എങ്കിലും സാധനങ്ങൾ അടക്കം പലതിനും ദിനംപ്രതി വില വർധിക്കുമ്പോൾ വിട് നിർമ്മാണം എന്നുള്ള ഡ്രീം പലരും തന്നെ മാറ്റിവെച്ചിരിക്കുക കൂടിയാണ്. എന്നാൽ ഇന്ന് കേരളത്തിൽ അടക്കം ട്രെൻഡ് ആയി മാറുന്നത് മറ്റൊന്നാണ്, ലോ ബഡ്ജറ്റ് വീടുകൾ. സുരക്ഷയും അതുപോലെ തന്നെ മനോഹാരിതയും നമുക്ക് ഉറപ്പ് നൽകുന്ന ഇത്തരം ബഡ്ജറ്റ് ഫ്രണ്ട്ലി വീടുകൾക്ക് പ്രചാരവും ആവശ്യക്കാരും വർധിച്ചു തന്നെ വരികയാണ്.

ഇന്ന് നമുക്ക് അത്തരം ഒരു വീടും വീടിന്റെ അകത്തെ മുഴുവൻ കാഴ്ചകളും അടക്കം കാണാം.വൈവിദ്ധ്യംമായ ഐഡിയകൾ ഉപയോഗിച്ച് കൊണ്ട് വീട് പണിയാൻ ആഹ്രഹിക്കുന്നവർ എല്ലാം തന്നെ ഇത്തരം വീടുകളെ ഇഷ്ടപ്പെടുമെന്ന് തീർച്ച.വെറും രണ്ടര സെന്റ് പ്ലോട്ടിൽ ഏഴര ലക്ഷം രൂപക്ക് പണിതതാണ് ഈ വീട്. എല്ലാം കൊണ്ടും പലവിധ സൗകര്യങ്ങൾ കൊണ്ടും ഈ ഒരു വീട് ബെസ്റ്റ് എന്നല്ലാതെ നമുക്ക് പറയാൻ കഴിയില്ല.

  • Total Plot Og Home : 2,5 Cent
  • Total Cost Of This Home :7.5 Lakh Rupees

ചക്കുളത്തുകാവ് എന്നൊരു സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഈ ഒരു വീട് ആകെ രണ്ടര സെന്റിലാണ് സ്ഥിതി ചെയ്യുന്നത്.ഒരു ചെറിയ സിറ്റ് ഔട്ടോടു കൂടി ആരംഭിക്കുന്ന ഈ ഒരു വീടിന്റെ കട്ടള അടക്കം പണിതിട്ടുള്ളത് സ്റ്റീലിൽ ആണ്.ഉള്ളിലേക്ക് കടന്നാൽ ആദ്യം കാണാൻ കഴിയുന്നത് ഒരു വിശാലമായ ഹാൾ തന്നെയാണ്. ഹാൾ ഏറെക്കുറെ ഒരു ലിവിങ് കം ഡൈനിംഗ് ഏരിയയാണെന്ന് പറയാം. ഏകദേശം ആറോളം ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ പാകത്തിൽ സ്പേസ് ഡൈനിങ് ഏരിയക്കുണ്ട്. ഇനി ഈ വീടിന്റെ ബെഡ് റൂമുകൾ എണ്ണം നോക്കിയാൽ ആകെ മൊത്തം ഒരു ബെഡ് റൂമാണ്.ആവശ്യം എങ്കിൽ രണ്ടാമത് ഒരു ബെഡ് റൂം പണിയാം.

ഹാൾ അടുത്തായി തന്നെ ഒരു സ്റ്റെയർ കേസ് സെറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഒരു കോമൺ ബാത്ത് റൂമും വീടിന്റെ ഭാഗമായി ഉണ്ട്. വാഷ് ബേസ് ഏരിയയും പണിതിട്ടുണ്ട്. ഇനി ഏതൊരു വീടിന്റെയും പോലൊരു മനോഹരവും വിശാല വിസ്ത്രീതിയുള്ളതുമായ അടുക്കള ഈ വീടിനുമുണ്ട്. അടുക്കളയിൽ ആവശ്യമായ സ്റ്റോറേജ് സ്പേസ് അടക്കമുണ്ട്. ഈ വീട് ഏഴര ലക്ഷം രൂപ എന്നുള്ള ബഡ്‌ജറ്റിൽ ഏതൊരു സാധാരണക്കാരനും പോക്കറ്റ് കാലിയാകാതെ താങ്ങാവുന്നതാണ്. കാണാം ഈ വീട് മുഴുവൻ കാഴ്ചകൾ, വീഡിയോ കാണുക

  • utech home solutiins
  • mavelikara
  • 7594951314
  • 8943843906

Also Read :ലുക്കിൽ ഒന്നാമൻ, കുറഞ്ഞ ചിലവിലെ രാജകീയ വീട് :പണിയാം ഇങ്ങനെ നാല് ബെഡ് റൂം ഭവനം | 4 Bedroom Interlock Home Kerala