നിങ്ങളുടെ വീട്ടിലും ഈ ടെക്നിക്ക് പരീക്ഷിക്കാം, വൈദ്യുതി ലാഭിക്കാം!! മോഡേൺ വീട്ടിലെ സൂത്രപ്പണികൾ കാണാം ,അറിയാം

3BHK Home with Butterfly Courtyard : മനോഹരവും എന്നാൽ വ്യത്യസ്തവും ആയ ഡിസൈനിൽ ഒരു വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാൻ കഴിയുന്ന ഒരു വീടിന്റെ വിശേഷം ആണ് ഇവിടെ പങ്കുവെക്കുന്നത്. 2700 ചതുരശ്ര അടിയിൽ മൂന്ന് ബെഡ്റൂമുകൾ ഉൾപ്പെടുന്നതാണ് ഈ വീട്. ചെറിയ ഒരു സിറ്റൗട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്. വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ, വളരെ ഒതുക്കമുള്ള ഒരു ഫോർമൽ ലിവിങ് ഏരിയയിൽ എത്തിച്ചേരും.

ഇവിടെ അതിഥികളെ സൽക്കരിക്കാനും, സംസാരിച്ചിരിക്കാനും എല്ലാം സൗകര്യപ്രദമാണ്. ഇതിനോട് ചേർന്ന് ചെറിയ ഒരു പാർട്ടീഷൻ നൽകിക്കൊണ്ട്, ഫാമിലി ലിവിങ് സ്പേസ് സെറ്റ് ചെയ്തിട്ടുണ്ട്. ഇവിടെയാണ് ടിവി യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നത്. ഫാമിലി ലിവിങ് സ്പേസിൽ പ്രകൃതിദത്തമായ വെളിച്ചം എത്തിക്കാനായി, അതേസമയം ചൂട് നിയന്ത്രിക്കുന്നതിനും കൂടി റൂഫിൽ ഒരു ഗ്ലാസ് ടെക്നിക്ക് ഉപയോഗിച്ചിരിക്കുന്നു. ഇത് പ്രകൃതിദത്തമായ വെളിച്ചം വീടിന്റെ അകത്തേക്ക് തുറന്നു വിടുന്നു.

  • Detail of Home
  • Plot – 26 cents
  • Total area of home – 2700 Square Feet
  • Cost – 3500/Sq.ft
  • Total bedrooms in home – 3
  • Living area (Formal & Family)
  • Dining Space
  • Open Kitchen

ലിവിങ് സ്പേസിനോട് ചേർന്ന് ഒരു മനോഹരമായ കോർട്യാഡ് ഡിസൈൻ ചെയ്തിട്ടുണ്ട്. ഡൈനിങ് സ്പെയ്സ് വളരെ വിശാലമായി സെറ്റ് ചെയ്തിരിക്കുന്നു, ഇതിനോട് ചേർന്ന് തന്നെ ഓപ്പൺ കിച്ചണും ഒരുക്കിയിരിക്കുന്നു. മൂന്ന് ബെഡ്റൂമുകൾ ആണ് ഈ വീട്ടിൽ ഉൾപ്പെടുന്നത്. 2700 ചതുരശ്ര അടി വിസ്തീർണ്ണം വരുന്ന ഈ വീട്, നിർമ്മിക്കുന്നതിനായി സ്ക്വയർഫീറ്റിന് 3500 രൂപ എന്ന നിരക്കിൽ ആണ് ചെലവ് വന്നിരിക്കുന്നത്. വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ കാണാം.

Also Read :20 ലക്ഷം രൂപയ്ക്ക് ഇത്രയേറെ സൗകര്യങ്ങൾ ഉള്ള വീടോ.!? ഫേസ്ബുക്കിലൂടെ വൈറലായി ആളുകൾ ഏറ്റെടുത്ത വീടിന്റെ കാഴ്ച്ചകൾ കണ്ട് നോക്കാം

ഞെട്ടേണ്ട ,ഇതാണ് 7 ലക്ഷത്തിന് കണ്ടെയ്നർ വീട് :സാധാരണക്കാരനുള്ള ഡ്രീം ഭവനം ഇതാണ്