കുറഞ്ഞ ചിലവിൽ ഏറ്റവും അടിപൊളി വീട്; 2250 സ്ക്വയർ ഫീറ്റിൽ 3BHK സുന്ദര ഭവനം കാണാം.!!

2250 SQFT 3 BHK Home Tour Video Viral

2250 SQFT 3 BHK Home :

2250 സ്ക്വയർ ഫീറ്റിൽ മൂന്ന് ബെഡ്റൂം അടങ്ങിയ മോഡേൺ മെറ്റീരിയൽസ് ഉപയോഗിച്ച് മോഡേൺ രീതിയിൽ ഡിസൈൻ ചെയ്ത മനോഹരമായ വീടിന്റെ വിശേഷങ്ങൾ കണ്ട് നോക്കാം. ഒറ്റ നോട്ടത്തിൽ തന്നെ ആരും കൊതിച്ചു പോകുന്ന രീതിയിലാണ് പണിതിരിക്കുന്നത്. മുറ്റത്ത് ബാംഗ്ലൂർ ടൈൽസ് വിരിച്ചിട്ടുണ്ട്. കയറി വരുമ്പോ വലത് ഭാഗത്തായിട്ടാണ് കാർ പോർച്ച് സൗകര്യം വരുന്നത്. മേൽക്കുരയിൽ ചില ഭാഗത്ത് നീല ഓടുകൾ ഉപയോഗിച്ച് വിരിച്ചിരിക്കുന്നത് കാണാം.

ഗംഭീരമായ കാഴ്ച്ചകളാണ് പുറമേ നിന്ന് നോക്കുമ്പോൾ ലഭിക്കുന്നത്. അത്യാവശ്യം സ്പേസ് നിറഞ്ഞ രീതിയിലാണ് സിറ്റ്ഔട്ട്‌ ഒരുക്കിരിക്കുന്നത്. തടിയിലാണ് പ്രധാന വാതിൽ വരുന്നത്. ഉള്ളിലേക്ക് പ്രവേശിച്ച് ആദ്യം കയറി എത്തുന്നത് ലിവിങ് ഹാളിലേക്കാണ്. മറ്റ് വീടുകളിൽ കാണുന്ന ഒരുക്കുങ്ങൾ മാത്രമേ ഈ ലിവിംഗ് ഹാളിലും കാണാൻ സാധിക്കുന്നുള്ളു.

സോഫയും സെറ്റിയും ടീപ്പോ തുടങ്ങിയവ എല്ലാം ലിവിങ് ഹാളിൽ സജ്ജീകരിച്ചിരിക്കുന്നത് കാണാം. കുളിർമ നൽകുന്ന ഡിസൈനുകളാണ് സീലിംഗിൽ ചെയ്തിരിക്കുന്നത്. മുകളിലേക്കുള്ള പടികളുടെ തൊട്ട് അടുത്തായി വാഷിംഗ്‌ ബേസ് യൂണിറ്റ് കൂടാതെ ഒരു കോമൺ ടോയ്ലറ്റ് കാണാം. ഒരു വീടിന്റെ പ്രധാന ഭാഗം എന്നത് അടുക്കള ആണല്ലോ. ഒരു ദിവസം ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന ഇടം എന്ന് വേണമെങ്കിൽ പറയാം.

എന്നാൽ അടുക്കളയിലേക്ക് വരുമ്പോൾ മനോഹരമായിട്ടാണ് ഡിസൈൻ വർക്കുകൾ ചെയ്തിരിക്കുന്നത്. ഒരു അടുക്കളയിൽ വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ നമ്മൾക്ക് കാണാൻ കഴിയും. വ്യത്യസ്തമായ കളർ തീം അടുക്കളയെ കൂടുതൽ ഭംഗിയുള്ളതാക്കി മാറ്റുന്നു. വീടിന്റെ വിശേഷങ്ങൾ കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക. 2250 SQFT 3 BHK Home

Read also from Google News

35 ലക്ഷത്തിന്റെ നാല് ബെഡ്‌റൂം അത്യാധുനിക സൗകര്യങ്ങളോട് കൂടി അടിപൊളി വീട്; 2800 സ്ക്വയർ ഫീറ്റിൽ നാല് ബെഡ്‌റൂം ആഡംബര വീട്.!!