20 ലക്ഷത്തിന് 2 ബെഡ്‌റൂം മോഡേൺ ഹോം; 1150 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച സാധാരണക്കാരന്റെ വീട്ടു വിശേഷങ്ങൾ.!!

20 Lakh 1150 SQFT 2 BHK Modern Home Tour Video, Budget Friendly Home

20 Lakh 1150 SQFT 2 BHK Modern Home :

മലപ്പുറം ജില്ലയിൽ തിരൂരിൽ ഉള്ള 1150 സ്ക്വയർ ഫീറ്റിൽ പണിത രണ്ട് ബെഡ്‌റൂമുകൾ അടങ്ങിയ മനോഹരമായ വീടിന്റെ വിശേഷങ്ങളാണ് അറിയാൻ പോകുന്നത്. ഇത്തരമൊരു വീട് പണിതെടുക്കാൻ തന്നെ ഏകദേശം ഇരുപത് ലക്ഷം രൂപയാണ് വില വന്നത്. അഞ്ച് സെന്റ് ഭൂമിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. വീടിന്റെ വിശേഷങ്ങളിലേക്ക് വരുമ്പോൾ വലത് വശത്തായി കാർ പോർച്ച് പണിതിരിക്കുന്നത് കാണാം.

ഏതൊരു വീടിന്റെയും ആദ്യ ഇടമെന്നത് സിറ്റ്ഔട്ടാണല്ലോ. ഈ വീടിന്റെ സിറ്റ്ഔട്ടിലേക്ക് വരുമ്പോൾ വളരെ കുറച്ച് സ്പേസ് മാത്രമാണ് സിറ്റ്ഔട്ടിൽ നൽകിരിക്കുന്നത്. സിറ്റ്ഔട്ടിൽ നിന്നും പ്രധാന വാതിൽ കഴിഞ്ഞ് നേരെ കയറി ചെല്ലുന്നത് ലിവിങ് ഡൈനിങ് ഹാളിലേക്കാണ്. വളരെ മനോഹരമായിട്ടാണ് ലിവിങ് ഹാൾ അലങ്കരിച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ലിവിങ് ഏരിയയുടെ ഡിസൈൻ ആർക്കും ഇഷ്ടപ്പെട്ട് പോവും.

അത്യാവശ്യം പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഇടം ഈ ഡൈനിങ് ഹാളിൽ ഉണ്ട്. രണ്ട് ബെഡ്‌റൂമുകളാണ് ഈ വീട്ടിൽ ആകെ വരുന്നത്. ബെഡ്റൂമിന്റെ കാഴ്ച്ചകളിലേക്കും നീങ്ങുമ്പോൾ അത്യാവശ്യം സ്ഥലം നിറഞ്ഞ ഏരിയയാണ്. കൂടുതൽ സൗകര്യത്തിനായി അറ്റാച്ഡ് ബാത്രൂമും നൽകിട്ടുണ്ട്. നല്ല രീതിയിൽ തന്നെയാണ് കിടപ്പ് മുറിയുടെ ഡിസൈൻ ചെയ്തു വെച്ചിരിക്കുന്നത്.

രണ്ടാമത്തെ കിടപ്പ് മുറിയിലേക്കെ നീങ്ങുമ്പോളും ആദ്യ കണ്ട കിടപ്പ് മുറിയുടെ അതേ കാഴ്ച്ചകളും ഡിസൈനുമാണ് രണ്ടാമത്തെ കിടപ്പ് മുറിയിലും കാണുന്നത്. ഇവിടെയും അറ്റാച്ഡ് ബാത്രൂം സൗകര്യം നൽകിട്ടുണ്ട്. പടികൾ കയറി നേരെ ഇതിപ്പെടുന്നത് തുറന്ന ടെറസിലേക്കാണ്. നല്ല അനുഭൂതിയാണ് ഇവിടം നിന്നും ലഭ്യമാകുന്നത്. വീടിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ മുഴുവൻ കാണുക. 20 Lakh 1150 SQFT 2 BHK Modern Home

  • Location : Thirur, Malappuram
  • Total Area : 1150 SFT
  • Total Cost :20 Lacs
  • Sitout
  • Living Hall
  • Dining Hall
  • 2 Bedroom + bathroom
  • Kitchen
  • Open terace

Read also from Google News

14 ലക്ഷത്തിന് 1200 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം അടിപൊളി വീട്; ചുരുങ്ങിയ ചെലവിൽ വലിയ സ്വപ്ന സാക്ഷാത്കാര വിശേഷം.!!