പരമ്പരാഗത സ്റ്റൈലിലെ തനത് കേരളീയ വീട്, എല്ലാമുള്ള രണ്ട് ബെഡ് റൂം സുന്ദര ഭവനം | 2 Bedroom Kerala Style Home
2 Bedroom Kerala Style Home:സ്വന്തം പണം കൊണ്ട് പണിയാം മനോഹര ഭവനം, ആരും കൊതിക്കുന്ന ഈ വീടും വീടിന്റെ പ്ലാനും എല്ലാവരെയും ആകർഷിക്കുമെന്ന് ഉറപ്പാണ്. ഇന്നത്തെ കാലത്ത് ഒരു വീട് പണിയുകയെന്നത് അത്ര എളുപ്പമല്ല, ചിലവ് വർധിച്ചു വരുന്ന കാലത്ത് ലോ ബഡ്ജറ്റ് വീടുകൾക്ക് ഡിമാൻഡ് വർധിച്ചു വരികയാണ്. ഇന്ന് അത്തരം ഒരു ലോ ബഡ്ജറ്റ് വീട് കൂടിയാണ് ഇത്.പരമ്പരാഗതമായ സ്റ്റൈലിലെ ഈ വീടിന്റെ ഓരോ സവിശേഷതകൾ നോക്കാം.
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം എന്നുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ കേരളീയ സ്റ്റൈൽ വീട് ആകെ 1780 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിലാണ് ഉള്ളത്. ഈ വീടിനാകെ പണിയുവാൻ ചിലവായി വന്നത് 25 ലക്ഷം രൂപയാണ്.പ്രദീപ് & അനില ദമ്പതികളുടെ ഈ വീട് എല്ലാവിധ സൗകര്യങ്ങളാലും തന്നെ അനുഗ്രഹീതമാണ്.ആകെ മൊത്തം 20 സെന്റ് പ്ലോട്ടിലാണ് വീട് പണിതിട്ടുള്ളത്.ചെറുത് എങ്കിലും വിശാലമായ ഒരു സിറ്റ് ഔട്ടിൽ കൂടിയാണ് ഈ തനത് കേരളീയ സ്റ്റൈൽ വീട് തുടങ്ങുന്നത്.മെയിൻ ഡോർ പണിതിട്ടുള്ളത് ദശാവതാരം കോൺസെപ്റ് കൊണ്ടാണ്.
- Total Area Of Home :1780 Sqft
- Total Plot Of Home :20 Cent
- Total Cost Of Home :25 Lakh Rupees
ഇനി ഈ ഒരു മനോഹര ഭവനം ഉള്ളിലേക്ക് കടന്നാൽ കാണാൻ കഴിയുന്നത് ലിവിങ് ഏരിയ തന്നെയാണ്. ഗസ്റ്റ് അടക്കം അതിഥികളെ ക്ഷണിച്ചു ഇരുത്താൻ ഇവിടെ വിശാലമായ സ്പേസ് ഉണ്ട്. ഇവിടെ അടുത്തായി തന്നെയാണ് ഡൈനിങ് ഏരിയ സെറ്റ് ചെയ്തിട്ടുള്ളത്. സുഖമായി എട്ടോളം ആളുകൾക്ക് ഇരിക്കാൻ പാകത്തിൽ തന്നെയാണ് ഡൈനിങ് ഏരിയ പണിതിട്ടുള്ളത്. ഈ ഒരു വീടിന് ആകെ രണ്ട് ബെഡ് റൂമാണ് ഉള്ളത്. ബെഡ് റൂമുകൾ രണ്ടും തന്നെ സുന്ദരവും എല്ലാവിധ സ്പേസ് കൂടി ഉള്ളതുമാണ്.
മാസ്റ്റർ ബെഡ് റൂം ഭാഗമായി അറ്റാച്ഡ് ബാത്ത് റൂം സെറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ കോമൺ ആയി ബാത്ത് റൂം കൂടി ഈ വീട്ടിൽ ഉണ്ട്. ഇനി വീടിന്റെ അടുക്കള സവിശേഷതകൾ നോക്കിയാൽ, വിശാലവും അതുപോലെ തന്നെ മോഡേൺ സ്റ്റൈലിൽ എല്ലാം ഉൾ കൊള്ളുന്നതുമാണ് അടുക്കള. ഒരു വർക്ക് ഏരിയ കൂടി ഈ വീടിന്റെ ഭാഗമായി പണിതിട്ടുണ്ട്.രണ്ട് ബെഡ് റൂം അടക്കം എല്ലാവിധ സൗകര്യങ്ങളും അടങ്ങുന്ന ഈ വീട് എല്ലാവർക്കും തന്നെ ഇഷ്ടമാകും, പ്രത്യേകിച്ച് സാധാരണ ഫാമിലിക്ക് പറ്റിയ വീടാണ് ഇത്, വീട് കാഴ്ചകൾ എല്ലാം തന്നെ ഈ വീഡിയോ വഴി കാണാം
- Sitout
- Living Area
- Dining Area
- Bedroom -2
- Attached Bathroom
- Bathroom
- Kitchen
- Work Area