സാധാരണക്കാരന്റെ ആഡംബര വീട് ,17 ലക്ഷം രൂപക്ക് എല്ലാമുള്ള വീട് പണിയാം | 17 Lakh Rupees Home Plan Detailed

17 Lakh Rupees Home Plan Detailed:ലോ ബഡ്ജറ്റ് വീടുകൾ പണിയാനും അത്തരം വീടുകളെ ഫോളോ ചെയ്യുന്ന ആളുകൾക്കുമായി കാണാം മനോഹരമായ ഒരു കുഞ്ഞൻ വീടിനെ. കുറഞ്ഞ പൈസ കൊണ്ട് മനോഹരവും അതുപോലെ തന്നെ എല്ലാവിധ സൗകര്യങ്ങൾ അടങ്ങുന്നതുമായ ഒരു വീട് പണിയുകയെന്നത് മലയാളികൾ അടക്കം പലരുടെയും സ്വപ്നം തന്നെയാണ്. ബഡ്ജറ്റ് ഫ്രണ്ട്ലി വീടുകൾ പണിയുമ്പോൾ പലരുടെയും തന്നെ ആശങ്ക എപ്രകാരമാണ് അതിലെ സൗകര്യങ്ങൾ നിർമ്മിക്കപെടുകയെന്ന കാര്യം തന്നെയാണ്.

എന്നാൽ എല്ലാം ഉൾ കൊള്ളുന്ന ഒരു വീട് തന്നെയാണ് ഇത്‌. വെറും 17 ലക്ഷം രൂപ ബഡ്‌ജറ്റിൽ പണിത ചെറിയ വീട് വിശേഷങ്ങളിലേക്ക് കടക്കാം.വീടിന്റെ ഒന്നാമത്തെ സവിശേഷത വീടിന്റെ മുൻ വശത്തെ ലുക്ക് തന്നെയാണ്. ആരെയും ഈ വീടിന്റെ ലുക്ക് ആകർഷിക്കും.1150 സ്ക്വയർ ഫീറ്റിൽ 10 സെന്റ് വസ്തുവിലാണ് ഈ ഒരു 17 ലക്ഷം രൂപ ചിലവിൽ പണിത വീട് വരുന്നത്. ആകെ മൊത്തം രണ്ട് ബെഡ് റൂം അടങ്ങുന്ന ഈ ഒരു വീടിന്റെ ഉള്ളിലേക്കു കടന്നാൽ ആദ്യം കാണുക ഒരു വിശാലമായ സിറ്റ് ഔട്ട് തന്നെയുമാണ്. ഈ ഒരു ഓപ്പൺ സിറ്റ് ഔട്ട് ശേഷം അകത്തേക്ക് കടന്നാൽ കാണാനാകുക ലിവിങ് ഏരിയ തന്നെയാണ്. അഥിതികളെ അടക്കം സ്വീകരിക്കാനുള്ള ഈ സ്ഥലം അത്യാവശ്യം വിശാലമാണ്.

  • No. of bedroom – 2
  • Built up area – 1150 square feet
  • Location – Near Tirur in Kerala
  • Land area – 10 cent
  • Cost – 17 Lakh (Construction cost)
  • Designed by – Anees Seams

കൂടാതെ മോഡേൺ രീതിയിൽ തന്നെയാണ് ഈ റൂം അടക്കം സെറ്റ് ചെയ്തിട്ടുള്ളത്. ഇനി അടുത്തായി തന്നെയാണ് ഡൈനിങ് റൂം ഉള്ളത്. സുഖമായി എട്ടോളം ആളുകൾക്ക് ഇരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ പണിതിട്ടുള്ളതാണ് ഡൈനിംഗ് റൂം. മുകളിലേക്ക് പോകാനുള്ള സ്റ്റെയർ കേസ് ഏരിയ, വാഷ് ബേസ് എല്ലാം ഇവിടെ അടുത്തായിട്ടുണ്ട്.ആകെ രണ്ട് ബെഡ് റൂമാണ് ഈ വീടിനുള്ളത്. മാസ്റ്റർ ബെഡ് റൂമിലേക്ക് കടന്നാൽ അവിടെ ഭംഗിയാണ് പ്രധാനം. മാസ്റ്റർ ബെഡ് റൂമിന്റെ ഭാഗമായി തന്നെ അറ്റാച്ഡ് ബാത്ത് റൂമും കാണാൻ കഴിയുന്നുണ്ട്.വീടിന്റെ രണ്ടാമത്തെ ബെഡ് റൂം വിശാലമായ സൈസിൽ തന്നെ പണിഞ്ഞിട്ടുള്ളത്.

ഇനി ഈ വീടിന്റെ അടുക്കള നോക്കിയാൽ ഏതൊരു വീട്ടമ്മമാർക്കും തന്നെ ഇഷ്ടമാകുമെന്ന് തീർച്ച. അടുക്കള കൂടാതെ ഒരു വർക്ക് ഏരിയയും ഈ വീടിന്റെ ഭാഗമായിട്ടുണ്ട്. ഈ കുഞ്ഞൻ ബഡ്‌ജറ്റിലെ വണ്ടർ വീടിന്റെ കൂടുതൽ കാഴ്ചകൾ വിശദമായി തന്നെ വീഡിയോ വഴി കാണാം. വീഡിയോക്കൊപ്പം തന്നെ വീട് നിർമ്മാതാക്കരുടെ വിശദമായ ഡീറ്റെയിൽസ് അറിയാം. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.

Also Read:വെറും 9 ലക്ഷം രൂപക്ക് പണിത മലയാളിത്തം തുളുമ്പുന്ന വീട്

1534 സ്‌ക്വയർ ഫീറ്റിൽ ചിലവ് കുറഞ്ഞ മൂന്ന് ബെഡ് റൂം വീട്