17.5 ലക്ഷം രൂപക്ക് നിർമ്മിച്ച 1325 സ്‌ക്വയർ ഫീറ്റ് വീട്, കാണാം ഈ ലോ ബഡ്ജറ്റ് മോഡേൺ വീട് | 17.5 Lakh Rupees Modern House Plan

17.5 Lakh Rupees Modern House Plan :മനോഹരമായ ഒരു വീട് പണിയുവാൻ ആഗ്രഹിക്കാത്തവർ ആരാണ്? സ്വസ്ഥതയുള്ള ഒരു ഭവനം കയ്യിലെ പണം കൊണ്ട് നിർമ്മിക്കുക പലരുടെയും മനസ്സിലെ തന്നെ ഒരു വലിയ ആഗ്രഹം കൂടിയാണ്. ഇന്ന് പലവിധ വീടുകളും വീട് പ്ലാനുകളും മലയാളികൾക്കിടയിൽ സജീവമാണ്. നമുക്ക് ഇന്ന് അത്തരം ഒരു വീടും വീടിന്റെ മുഴുവൻ ഡീറ്റെയിൽസും വിശദമായി തന്നെ പരിചയപ്പെടാം. ആകെ മൊത്തം 17 ലക്ഷം രൂപ ചിലവാക്കി 1325 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിൽ പണിത ഒരു വീട് കാഴ്ചകൾ കാണാം.

തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി എന്നുള്ള സ്ഥലത്താണ് ഈ വീട് പണി കഴിപ്പിച്ചിട്ടുള്ളത്. ആകെ മൊത്തം 7.5 സെന്റ് വസ്തുവിലാണ് ഈ വീട് വരുന്നത്.വീട് മൊത്തത്തിൽ വരുന്നത് മൂന്ന് സെന്റിൽ കൂടിയാണ്.നൗഫൽ എന്നൊരു വ്യക്തിയാണ് ഈ ഒരു വീടിന്റെ ഉടമസ്ഥൻ.ആകെ മൊത്തം പതിനേഴര ലക്ഷം രൂപയാണ് ഈ വീടിന്റെ ടോട്ടൽ ബഡ്ജറ്റ് ചിലവായി വരുന്നത്.ഈ വീടിന്റെ ഓരോ സവിശേഷതകളായി നോക്കാം.

  • Total Area Of Home : 1325 Square Feet
  • Location Of Home : Muttikkal, Wadakanchery, Thrissur
  • Plot Of Home : 7.5 Cent, Building Plot : 3 Cent
  • Owner Of Home : Noufal
  • Total Budget Of Home : 17.5 Lakh Rupees

ലുക്ക് തന്നെയാണ് ഈ വീടിന്റെ ഒന്നാമത്തെ സവിശേഷത. ലുക്ക് കൊണ്ട് ആരെയും ആകർഷിക്കുന്ന ഈ ഒരു വീട്ടിൽ എല്ലാമുണ്ട്. സാധാരണക്കാരനെ സംബന്ധിച്ച് ഈ വീട്ടിൽ എല്ലാമുണ്ട്.ഒരു ചെറിയ സിറ്റ് ഔട്ടിൽ കൂടിയാണ് ഈ വീട് ആരംഭിക്കുന്നത്. ശേഷം മെയിൻ ഡോർ കടന്ന് അകത്തേക്ക് കടന്നാൽ കാണാൻ കഴിയുന്നത് വിശാലമായ ലിവിങ് കം ഡൈനിങ് റൂം കാണാം. കൂടാതെ ലിവിങ് ഏരിയയിൽ തന്നെയാണ് ടിവി സ്റ്റാൻഡ്, പ്ലാന്റ് ഏരിയ എല്ലാം സെറ്റ് ചെയ്തിട്ടുള്ളത്. കൂടാതെ വീട്ടിലേക്ക് വരുന്ന അഥിതികൾക്ക് അടക്കം ഇരിക്കാൻ ആവശ്യമായ സ്പേസ് ഈ ലിവിങ് ഏരിയയിൽ ഉണ്ട്. ഇനി ഡൈനിങ് ഏരിയ ഡീറ്റെയിൽസ് നോക്കിയാൽ, എട്ടോളം ആളുകൾക്ക് സുഖമായി ഇരിക്കാൻ പാകത്തിൽ വിശാലമായ ഡൈനിംഗ് ടേബിൾ ഇവിടെ സെറ്റ് ചെയ്യാൻ കഴിയും. ഈ വീടിനു ആകെ രണ്ട് ബെഡ് റൂമാണ് ഉള്ളത്.

2 ബെഡ് റൂമും വിശാല വിസ്ത്രീതിയിലാണ് പണിഞ്ഞത്. രണ്ട് ബെഡ് റൂമിലും അറ്റാച്ഡ് ബാത്ത് റൂം പണിതിട്ടുണ്ട്.ഇനി ഏതൊരു വീടിലും എല്ലാവരും ശ്രദ്ധിക്കുന്നത് അടുക്കള റൂം തന്നെയുമാണ്. ഈ വീടിന്റെ അടുക്കള പരിശോധിച്ചാൽ മോഡേൺ സ്റ്റൈലിലെ ഈ ഒരു അടുക്കളക്ക് അകത്തു എല്ലാമുണ്ട്. എല്ലാത്തരം കാര്യങ്ങളും സൂക്ഷിക്കാൻ സ്പേസും ഈ വീട്ടിലെ അടുക്കളയിലുണ്ട്. അടുക്കളക്ക് പുറമെ വർക്ക് ഏരിയയും ഈ വീടിന്റെ മനോഹാരിത വർധിപ്പിക്കുന്നുണ്ട്. കുറഞ്ഞ ചിലവിൽ ഒരു സാധാരണ ഫാമിലിക്ക് പണിയാൻ കഴിയുന്ന ഏറ്റവും മികച്ച വീടാണ് ഇത്. ഇഷ്ടമായാൽ ഈ വീട് കാഴ്ചകൾ മുഴുവൻ ഈ വീഡിയോ വഴി കാണാം. വീഡിയോ മുഴുവൻ കാണാൻ മറക്കരുത്.

  • Sit out
  • Living room
  • Dining space
  • Courtyard
  • Bedroom -2
  • Attached Bathroom
  • Kitchen
  • Work area

Also Read :സ്വപ്നത്തിലെ ആ വീട് ഇങ്ങനെ പണിയാം, ചിലവ് ചുരുക്കി എല്ലാമുള്ള വീട്, കാണാം ഈ രണ്ട് ബെഡ് റൂം വീട്