10ലക്ഷത്തിന്റെ പ്രീമിയം വീട്; 15 സെന്റ് പ്ലോട്ടിൽ ഒരു ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സുന്ദരമായ വീട്.!!

10 Lakhs Budget Home : സെറാമിക്ക് ഓട് മേഞ്ഞ ഒരു കുഞ്ഞൻ വീടിന്റെ വിശേഷങ്ങളാണ് നോക്കാൻ പോകുന്നത്. കാണുമ്പോൾ തന്നെ ഹൃദയം കവരുന്ന എലിവേഷനാണ് ഈ വീടിന്റെ പ്രധാന ആകർഷണം. പലർക്കും ഇത്തരം കുഞ്ഞൻ വീടുകൾ പണിത് ജീവിക്കാനാണ് ആഗ്രഹം. പുല്ല് വെട്ടി പടിഞ്ഞാറ് ദർശനമാക്കിയാണ് വീട് സ്ഥിതി ചെയ്യുന്നത്. ആലപ്പുഴ ജില്ലയിലാണ് ഈ മനോഹരമായ വീട് സ്ഥിതി ചെയ്യുന്നത്. 15 സെന്റ് പ്ലോട്ടിലാണ് വീട് സ്ഥിതി ചെയ്യുന്നത്.

ചെറിയ വീട് ഇഷ്ടപ്പെടുന്നവർക്ക് ഇത്തരം വീടുകൾ മാതൃകയാക്കാൻ കഴിയുന്നതാണ്. തറയിലെയും ചുവരുയിലെയും ടൈൽസിനു പ്രീമിയം ലുക്ക് നൽകുന്നുണ്ട്. അധികം അലങ്കാരങ്ങൾ ഇല്ലാതെ കേവലം കുറഞ്ഞ ബഡ്ജറ്റിലാണ് വീട് പണിതിരിക്കുന്നത്. കേവലം പത്ത് ലക്ഷം രൂപയ്ക്കാണ് വീടിന്റെ മുഴുവൻ പണി ചെയ്തു തീർത്തിരിക്കുന്നത്.

തടിയിലാണ് വീടിന്റെ പ്രധാന വാതിൽ വരുന്നത്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ മനോഹരമായതും വൃത്തിയുള്ളതുമായ ഒരു മുറി കാണാം. ഒരാൾക്ക് കിടക്കാനുള്ള ഒരു ബെഡ് സ്പേസും, ആളുകൾക്കു ഇരിക്കാനുള്ള രണ്ട് ഇരിപ്പിടങ്ങളും ടീപ്പോയുമാണ് ഈ കൊച്ചു മുറിയിലുള്ളത്. എപ്പോഴും ലളിതമായ വീടുകൾ നിർമ്മിക്കാൻ ശ്രെമിക്കുക. ലളിതമായ വീടുകൾ കാണുമ്പോൾ തന്നെ നല്ല അനുഭൂതിയാണ് ലഭിക്കുന്നത്. സിറ്റിംഗ് ഏരിയയുടെ തൊട്ട് അടുത്തായി ഒരു ബാത്രൂം കാണാൻ കഴിയും. കോമൺ ടോയ്ലറ്റായിട്ടാണ് ഇതിനെ കണ്ടിരിക്കുന്നത്.

വളരെ സുന്ദരമായ രീതിയിലാണ് വീടിന്റെ മുഴുവൻ പണിയും ചെയ്തിട്ടുള്ളത്. വെള്ളയും ചാര നിറമുള്ള ടൈലുകളാണ് വീട്ടിലെ തറകളിൽ പാകിരിക്കുന്നത്. ഇവിടെ നിന്നുമാണ് വീടിന്റെ മറ്റ് ഭാഗങ്ങളിലേക്കുള്ള വഴി ഒരുക്കിട്ടുള്ളത്. വഴിയരികിൽ തന്നെ ഒരു വാഷ് ബേസ് യൂണിറ്റ് കൊടുത്തിട്ടുണ്ട്. വീടിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ മുഴുവൻ കാണുക. Video Credit : PADINJATTINI

10 Lakhs Budget Home

Read also from Google News

430 സ്ക്വയർ ഫീറ്റിൽ പണിത അഞ്ച് ലക്ഷം രൂപയുടെ വീട്; ഇതുപോലെ ഒരു ചെറിയ വീട് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ.!?