മീൻ കറിയെക്കാൾ രുചിയിൽ പപ്പായ കറി
Easy Papaya Curry Recipe:മീൻ കറിയുടെ അതേ രുചിയിൽ ഇന്ന് നമുക്ക് ഒരു പപ്പായ കറി വീട്ടിൽ തയ്യാറാക്കി നോക്കിയാലോ?നമ്മടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന പപ്പായ അടക്കം കഴിക്കാൻ മടിയുള്ളവരാണ് ഇന്നും നമ്മളിൽ പലരും. മീൻ കറിയുടെ അതേ രുചിയിൽ ഒരു പപ്പായ കറി തയ്യാറാക്കാമെന്ന് പറഞ്ഞപ്പോൾ പലർക്കും വിശ്വാസമായില്ല.മാത്രമല്ല മീനില്ലാത്തതായ ദിവസങ്ങളിൽ നമുക്ക് ഇനി എളുപ്പം പപ്പായ കൊണ്ട് ടേസ്റ്റിയായി ഇങ്ങനെയൊരു കറി വച്ചാൽ മീൻ കറി കഴിക്കുന്ന അതേ അനുഭവം ലഭിക്കുക തന്നെ ചെയ്യും.
Ingredients :
- പപ്പായ
- സവാള – 1
- തക്കാളി – 2
- പച്ചമുളക് – 3
- മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
- ഉപ്പ്
- പുളി
- തേങ്ങ – 1 കപ്പ്
- മുളകുപൊടി – 1 1/2 ടീസ്പൂൺ
- മല്ലിപ്പൊടി – 1 ടീസ്പൂൺ
- വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
- ഉലുവ – 1/2 ടീസ്പൂൺ
- കടുക് – 1/2 ടീസ്പൂൺ
- കറിവേപ്പില
ഇനി ഈ കറി വിശദമായി ഒന്ന് അറിയാം.അതിനായി ആവശ്യമായിട്ടുള്ള വസ്തുക്കൾ എടുത്തു വെക്കുക.ഈ കറി എളുപ്പം തയ്യാറാക്കാൻ വേണ്ടി ആദ്യമായി നമ്മൾ മീൻ കറി ഉണ്ടാക്കുക്കുവാൻ എടുക്കാറുള്ള മൺ ചട്ടിയെടുത്ത് ശേഷം അതിലേക്ക് ചെറിയ കഷണങ്ങളാക്കി മുറിച്ചു വെച്ചിട്ടുള്ളതായ പപ്പായനന്നായി തന്നെ ചേർത്ത് കൊടുക്കണം. ഇനി നമ്മൾ ഇതിലേക്ക് നീളത്തിൽ അരിഞ്ഞ ഒരു സവാളയും ശേഷം മീഡിയം സൈസ് വലുപ്പമുള്ളതായ രണ്ട് തക്കാളി അരിഞ്ഞതും കൂടാതെ കറക്ട് മൂന്ന് പച്ചമുളക് നെടുകെ കീറിയതും ചേർത്ത് കൊടുക്കണം. ഇതിന് ശേഷം ഒരു കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപ്പൊടിയും കൂടാതെ ആവശ്യത്തിന് ഉപ്പും ഒരു നാരങ്ങാ വലുപ്പത്തിൽ പുളി കുതിർത്തതും കൂടി പിഴിഞ്ഞെടുത്തതി ന് ശേഷം വെള്ളവും ചേർത്ത് കൊടുക്കുക.
ഇനിയാണ് ഇതിലേക്ക് പപ്പായ നന്നായിട്ട് വേവുന്നതിനുള്ളതായ വെള്ളം കൂടെ ചേർത്ത് അടച്ച് വച്ച് നന്നായിട്ട് വേവിച്ചെടുക്കുക.അതേസമയം നമ്മൾ ഇനിയാണ് ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങയും അഞ്ച് ചെറിയുള്ളിയും കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപ്പൊടിയും ഒന്നര ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ അളവിൽ മല്ലിപ്പൊടിയും ഒരു കപ്പോളം വെള്ളവും കൂടെ ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കേണ്ടത്. ശേഷം നന്നായിട്ട് വെന്ത് വന്ന പപ്പായയിലേക്ക് അരച്ച് വച്ച അരപ്പ് ചേർത്ത് കൊടുക്കാൻ മറക്കല്ലേ.എല്ലാം നന്നായി മിക്സ് ചെയ്ത് നമ്മൾ ഒന്ന് തിളപ്പിച്ചെടുക്കാം.ഇനി അമിതമായി തിളച്ച് വരുമ്പോൾ തേങ്ങ പിരിഞ്ഞ് പോവാതെ നോക്കുകയും വേണം . ശേഷം തീ ഓഫ് ചെയ്ത് മറ്റൊരു ചട്ടിയും കൂടി അതേസമയം തന്നെ അടുപ്പിൽ വച്ച് രണ്ട് ടേബിൾ സ്പൂണോളം അളവിൽ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കണം.
ഇനി ഇതിലേക്ക് അര ടീസ്പൂൺ ഉലുവ കൂടി ചേർത്ത് പൊട്ടിയതിന് ശേഷം അര ടീസ്പൂൺ കടുക് കൂടെ ചേർത്ത് പൊട്ടിച്ചെടുക്കണം. ശേഷം ആവശ്യത്തിന് കറിവേപ്പില കൂടെ ചേർത്ത് നന്നായിട്ട് ഇളക്കി തീ ഓഫ് ചെയ്ത് കറിയിലേക്ക് ഒഴിച്ച് കൊടുക്കാം. ഇതാ വിഭവം റെഡി.മീൻ കറിയുടെ സെയിം രുചിയിൽ പപ്പായ കറി തയ്യാർ.എന്തെളുപ്പം എന്താ രുചി. ഈ കറി ഇന്ന് തന്നെ വീട്ടിൽ തയ്യാറാക്കി നോക്കൂ. വീഡിയോ കാണുക, വിശദമായി ഈ കറി ഉണ്ടാക്കാൻ പഠിക്കാം.
Also Read :സൂചി ഗോതമ്പ് ഉപ്പുമാവ് തയ്യാറാക്കിയാലോ
കറിയുണ്ടാക്കാൻ സമയമില്ല, ഇനി തയ്യാറാക്കാം ടേസ്റ്റി വെജ് സ്റ്റൂ